ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം; രണ്ട് ജിദ്ദ യാത്രക്കാര്‍ പിടിയില്‍

കൊണ്ടോട്ടി-ജിദ്ദയില്‍ നിന്ന് കരിപ്പൂരിലെത്തിയ രണ്ട് യാത്രക്കാരില്‍ നിന്നായി ഒന്നേകാല്‍ കോടി രൂപയുടെ രണ്ട് കിലോ സ്വര്‍ണം കസ്റ്റംസ്  പ്രിവന്റീവ് വിഭാഗം പിടികൂടി. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ എത്തിയ  മലപ്പുറം  വടക്കേക്കര സെയ്ത് (24) സ്പൈസ് ജെറ്റ് വിമാനത്തിലെത്തിയ കോഴിക്കോട് മുക്കം മുണ്ടയില്‍ ഇര്‍ഷാദ് (25) എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
സെയ്ത് 1095 ഗ്രാം തൂക്കം  വരുന്ന നാലു ക്യാപ്സൂളുകളും  ഇര്‍ഷാദ് 1165 ഗ്രാം തൂക്കം വരുന്ന  നാലു ക്യാപ്സൂളുകളുമാണ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ചത്.

 

Latest News