സൗദി ഭര്‍ത്താവിനെ തീയിട്ട് കൊലപ്പെടുത്തിയ യെമനി വനിതക്ക് വധശിക്ഷ നടപ്പാക്കി

ജിദ്ദ - ഭര്‍ത്താവായ സൗദി പൗരനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ യെമനി വനിതക്ക് ജിദ്ദയില്‍ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരന്‍ സാലിം ബിന്‍ അബ്ദുല്ല ഈസയെ ഉറങ്ങിക്കിടക്കുന്നതിനിടെ പെട്രോളൊഴിച്ച് കട്ടിലിന് തീയിട്ട് മുറി പുറത്തുനിന്ന് പൂട്ടി കൊലപ്പെടുത്തിയ ശഅ്ബാന സാലിം യഹ്‌യ സഈദിന് ആണ് ശിക്ഷ നടപ്പാക്കിയത്. കട്ടിലില്‍ പെട്രോളൊഴിച്ച് തീയിട്ടതിനാല്‍ ദേഹമാസകലം പൊള്ളലേറ്റും ശ്വാസം മുട്ടിയും സൗദി പൗരന്‍ മരണപ്പെടുകയായിരുന്നു.

 

Latest News