Sorry, you need to enable JavaScript to visit this website.
Wednesday , May   31, 2023
Wednesday , May   31, 2023

കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ ഉറങ്ങിക്കിടന്ന മൂന്നു വയസ്സുകാരി കാര്‍ കയറി മരിച്ചു

ഹൈദരാബാദ് - കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ ഉറങ്ങിക്കിടന്ന മൂന്നു വയസ്സുകാരി കാര്‍ കയറി മരിച്ചു.  ബുധനാഴ്ച ഉച്ചയ്ക്ക് ഹൈദരാബാദിലെ ബാലാജി ആര്‍ക്കേഡ് അപ്പാര്‍ട്ട്മെന്റിലാണ് അപകടമുണ്ടായത്. ഷബാദ് മണ്ഡല്‍ സ്വദേശിയായ കവിത(22)യുടെ മകളായ മൂന്ന് വയസ്സുകാരി ലക്ഷ്മിയാണ് മരിച്ചത്. നിലത്ത് കുട്ടി കിടന്നുറങ്ങുന്നത് ശ്രദ്ധിക്കാതെ മുന്നോട്ടെടുത്ത കാര്‍ കുട്ടിയുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു.  കര്‍ണാടകയില്‍നിന്ന് ഉപജീവനമാര്‍ഗം തേടി രണ്ട് മക്കള്‍ക്കൊപ്പം അടുത്തിടെയാണ് കവിത ഹൈദരാബാദിലെത്തിയത്. ബുധനാഴ്ച ഹയാത്ത് നഗറിലെ ലെക്ചറേഴ്സ് കോളനിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലായിരുന്നു കവിതയുടെ ജോലി. കെട്ടിടത്തിലെ ചൂട് സഹിക്കാനാകാത്തതിനാല്‍ കുട്ടിയെ തൊട്ടടുത്ത ബാലാജി ആര്‍ക്കേഡ് അപ്പാര്‍ട്ട്മെന്റിലെ പാര്‍ക്കിങ് സ്ഥലത്ത് കിടത്തിയുറക്കിയതായിരുന്നു. ഇതിനിടെയാണ് പാര്‍ക്ക് ചെയ്യാനെത്തിയ കാര്‍ കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. 

 

 

 

 

Latest News