Sorry, you need to enable JavaScript to visit this website.

ജൂണ്‍ അഞ്ചിന് എ. ഐ ക്യാമറകള്‍ മറച്ച് കോണ്‍ഗ്രസ് സമരം

തിരുവനന്തപുരം- എ. ഐ ക്യ്ാമറകള്‍ മറച്ച് സമരം നടത്തുമെന്ന് കോണ്‍ഗ്രസ്. ജൂണ്‍് അഞ്ചിന് വൈകിട്ടാണ് സംസ്ഥാന വ്യാപകമായി എ. ഐ ക്യാമറകള്‍ മറക്കുകയെന്ന് കെ. പി. സി. സി പ്രസിഡന്റ് കെ. സുധാകരന്‍ അറിയിച്ചു. 

അഴിമതി മൂടിവെക്കാനാണ് എ. ഐ ക്യാമറകളുടെ വില വിവരാവകാശ നിയമം വഴി ചോദിച്ചപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്ന് കെല്‍ട്രോണ്‍ പറഞ്ഞതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാന്‍ സേഫ് കേരള പദ്ധതിയിലാണ് എ. ഐ ക്യാമറകള്‍ സ്ഥാപിച്ചത്. വിദഗ്ധരായ അഭിഭാഷകരെ ഉള്‍പ്പെടുത്തി നിയമനടപടികള്‍ക്കും ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. 

പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ തങ്ങള്‍ക്ക് യോജിക്കാത്ത മറുപടിയാണ് വിവരാവകാശ നിയമം വഴി ഉന്നയിച്ച ചോദ്യത്തിന് നല്‍കിയത്. മറുപടി കെല്‍ട്രോണിന്റെ വിശ്വാസ്യത പൂര്‍ണമായും നഷ്ടപ്പെടുത്തുന്നതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

ജൂണ്‍ അഞ്ച് മുതല്‍ എ. ഐ ക്യാമറകള്‍ ഉപയോഗിച്ച് നിയമലംഘനങ്ങള്‍ കണ്ടെത്തി പിഴ ഈടാക്കാനാണ് സാങ്കേതിക സമിതി യോഗം തീരുമാനിച്ചത്. എ. ഐ ക്യാമറകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അധ്യക്ഷനായ പുതിയ വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. ഗതാഗത വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍  ചേര്‍ന്ന സാങ്കേതിക സമിതി യോഗത്തിലാണ് തീരുമാനമെടുത്തത്.

Latest News