ഇമ്രാന്‍ഖാനും ബുഷ്‌റ ബീബിക്കും പി. ടി. ഐയിലെ 80 നേതാക്കള്‍ക്കും രാജ്യം വിടാന്‍ വിലക്ക്

കറാച്ചി- പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും രാജ്യം വിടുന്നതില്‍ വിലക്ക്. ഇരുവരേയും നോ ഫ്‌ളൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. 

ഇരുവര്‍ക്കും പുറമേ പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ 80 നേതാക്കളേയും രാജ്യം വിടാന്‍ പാടില്ലാത്തവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഖാസിം സൂരി, അസദ് ഉമര്‍, അസദ് ഖൈസര്‍, അസ്ലം ഇഖ്ബാല്‍, യാസ്മിന്‍ റാഷിദ്, മുറാദ് സയീദ്, മാലിക ബുഖാരി, ഫവാദ് ചൗധരി, ഹമ്മദ് അസ്ഹര്‍ തുടങ്ങിയ നേതാക്കളെല്ലാം പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. 

പാകിസ്താനിലെ എല്ലാ വിമാനത്താവളങ്ങളിലും എക്സിറ്റ് പോയിന്റുകളിലും നോ ഫ്‌ളൈ ലിസ്റ്റിലുള്ളവരുടെ വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയം കൈമാറിയിട്ടുണ്ട്. അതോടൊപ്പം 
പാകിസ്താന്‍ തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടിയെ നിരോധിക്കാനും സര്‍ക്കാറിന് ആലോചനയുണ്ട്. 

Latest News