Sorry, you need to enable JavaScript to visit this website.
Wednesday , May   31, 2023
Wednesday , May   31, 2023

എ.പി അബ്ദുൽ ഹക്കീം അസ്ഹരിക്ക് ജിദ്ദയിൽ ഐ.സി.എഫ് സ്വീകരണം

ജിദ്ദ- ലീഗ് ഓഫ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റീസിന്റെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാൻ സൗദി അറേബ്യയിൽ എത്തിയ  അബ്ദുൽ ഹക്കീം അസ്ഹരിക്ക് ജിദ്ദയിൽ ഐ.സി.എഫ് സ്വീകരണം നൽകി. ജിദ്ദ ഐ.സി.എഫ് സംഘടിപ്പിച്ച സി.എം വലിയുല്ലാഹി, ഇ.കെ ഹസൻ മുസ് ലിയാർ അനുസ്മരണ സംഗമത്തിലും അദ്ദേഹം സംബന്ധിച്ചു.
വിശ്വാസവൈകല്യവും ജീവിത മൂല്യശോഷണവും വർധിച്ചു വരുന്ന വർത്തമാന കാലത്ത് പൂർവ സൂരികളായ പണ്ഡിത മഹത്തുക്കൾ ജീവിച്ചു കാണിച്ചു തന്ന ധന്യ പാതയിൽ ജീവിതം നയിക്കാൻ ഓരോ വിശ്വാസിയും തയാറാകണമെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മർകസ് നോളജ് സിറ്റി ഡയറക്ടറുമായ ഡോ.അബ്ദുൽ ഹക്കീം അസ്ഹരി പറഞ്ഞു. 
ഇന്നലെകളിൽ മൺമറഞ്ഞു പോയ പണ്ഡിത മഹത്തുക്കൾ എല്ലാം പ്രാസ്ഥാനിക പാതയിൽ ചലിച്ചവരാണെന്നും നാമും പ്രാസ്ഥാനിക ചട്ടക്കൂട്ടിൽ ഒതുങ്ങിനിന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം പ്രവർത്തകരെ ഉണർത്തി. ആദർശത്തിൽ അടിപതറാതെ ഉറച്ചുനിന്ന വ്യക്തിത്വമായിരുന്നു ഇ.കെ ഹസ്സൻ മുസ്ലിയാരെന്നും പ്രാസ്ഥാനിക പ്രബോധന മേഖലയിൽ പ്രവർത്തിക്കുന്നവർ മർഹൂം ഇ.കെ ഹസ്സൻ മുസ്ലിയാരുടെ പാത പിൻപറ്റണമെന്നും അദ്ദേഹം ഉണർത്തി. പ്രതിസന്ധി ഘട്ടങ്ങളിൽ ഇ.കെ ഹസൻ മുസ്ലിയാർ ഉൾപ്പെടെയുള്ള പണ്ഡിത മഹത്തുക്കൾക്ക് പ്രബോധന വഴിയിൽ നെഞ്ചൂക്കോടെ ഉറച്ചു നിൽക്കാൻ ആത്മീയ ഊർജവും ഉപദേശവും നൽകിയ മഹനീയ വ്യക്തിത്വമാണ് സി.എം വലിയുല്ലാഹി എന്നും അസ്ഹരി അനുസ്മരിച്ചു.
ജിദ്ദ ഐ.സി.എഫ് പ്രഖ്യാപിച്ച വിവിധ സാന്ത്വന പദ്ധതികളുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. അനുസ്മരണ സംഗമത്തിൽ ഐ.സി.എഫ് ജിദ്ദ സെൻട്രൽ പ്രസിഡന്റ് ഹസ്സൻ സഖാഫി അധ്യക്ഷത വഹിച്ചു. മുഹിയുദ്ധീൻ അഹ്‌സനി യോഗം ഉദ്ഘാടനം ചെയ്തു. അബ്ബാസ് ചെങ്ങാനി, അബു മിസ്ബാഹ് ഐക്കരപ്പടി, യഹിയ ഖലീൽ നൂറാനി, മുഹ്‌സിൻ സഖാഫി, അഹമ്മദ് കബീർ, മുഹമ്മദ് അൻവരി കൊമ്പം, ഹനീഫ പെരിന്തൽമണ്ണ, അബ്ദുൽ കലാം അഹ്‌സനി, ഗഫൂർ പുളിക്കൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഐ.സി.എഫ് ജിദ്ദ സെൻട്രൽ സെക്രട്ടറി സൈനുൽ ആബിദീൻ തങ്ങൾ സ്വാഗതവും യാസിർ എ.ആർ നഗർ നന്ദിയും പറഞ്ഞു.

Tags

Latest News