Sorry, you need to enable JavaScript to visit this website.
Wednesday , May   31, 2023
Wednesday , May   31, 2023

കാലിക്കറ്റ് ക്രിക്കറ്റ് കൂട്ടായ്മയുടെ പ്രീമിയർ ലീഗ് ലോഗോ പ്രകാശനം

ദമാം- ദമാം കാലിക്കറ്റ് ക്രിക്കറ്റ് കൂട്ടായ്മയുടെ പ്രീമിയർ ലീഗ് ലോഗോ പ്രകാശനം ചെയ്തു. പ്രീമിയർ ലീഗ് ചെയർമാനും സൗദി ദേശീയ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനുമായിരുന്ന സൊഹറാബ് കോഴിക്കോടിൽ നിന്നും വൈസ് പ്രസിഡന്റ് ഷൈജൽ കാലിക്കറ്റ് ക്രിക്കറ്റ് കൂട്ടായ്മ അണിയിച്ചൊരുക്കുന്ന കാലിക്കറ്റ് പ്രീമിയർ ലീഗ് സീസൺ-1 ന്റെ ലോഗോ ഏറ്റുവാങ്ങി. 
ദമാം റോസ് ഗാർഡനിൽ നടന്ന ചടങ്ങിൽ ബിനീഷ് ഭാസ്‌കർ, മിക്‌സ്റ്റോ ഷഫീഖ്, ഹുസൈൻ, മുഹ്‌സിൻ, അസ്‌കർ, ഖലീൽ, ഹകീം, അലി മഞ്ജീസ്, അനസ്, ലോക കേരളസഭ അംഗം നന്ദിനി, സാജിദ് ആറാട്ടുപുഴ, പി.ടി അലവി, റഫീഖ് കൂട്ടിലങ്ങാടി, ഷിജില ഹമീദ്, മഞ്ജു മണിക്കുട്ടൻ സാബിക്, ഖദീജ ഹബീബ്, ലീന ഉണ്ണികൃഷ്ണൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പരിപാടിയിൽ പ്രസിഡന്റ് അസ് ലം ഫറോക്ക് അധ്യക്ഷനായിരുന്നു. 
പരിപാടിയിൽ സപ്ത ശ്രീജിത്ത് അവതാരകയായി. കുമാർ, സിനാജ്, ഉനൈസ്, ഷാനിൽ, ശ്യാം, റഹ്മാൻ, പ്രസൂൺ, രജീഷ്, രഞ്ജിത്ത്, റൂസ്തം, താഹിർ, സൈനുൽ ആബിദ്, ഷമീർ, ഷാനവാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജോജോ അടിവാരം സ്വാഗതവും ട്രഷറർ ഫവാസ് നന്ദിയും രേഖപ്പെടുത്തി.

Tags

Latest News