Sorry, you need to enable JavaScript to visit this website.

ഇന്ത്യൻ ഇസ് ലാഹി സെന്റർ സൗദി നാഷണൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു

ജിദ്ദ- ഇന്ത്യൻ ഇസ് ലാഹി സെന്റർ സൗദി നാഷണൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. നാലു പതിറ്റാണ്ടിലധികമായി സൗദി മലയാളികൾക്കിടയിൽ ഇസ് ലാമിന്റെ മൗലിക സന്ദേശങ്ങൾ പരിചയപ്പെടുത്തിയും സാമൂഹ്യവും സാംസ്‌കാരികവുമായ പ്രശ്‌നങ്ങളിൽ ഇസ് ലാമികമായ ദിശാബോധം നൽകിയും നിലകൊള്ളുന്ന ഇന്ത്യൻ ഇസ് ലാഹി സെന്ററുകളുടെ 2023-25 കാലത്തേക്കുള്ള സൗദി നാഷണൽ കമ്മിറ്റിയാണ് നിലവിൽ വന്നത്.
അബ്ബാസ് ചെമ്പൻ (ജിദ്ദ) പ്രസിഡന്റായും, എം.കബീർ സലഫി (ജുബൈൽ) ജനറൽ സെക്രട്ടറിയായും, മുഹമ്മദ് സുൽഫിക്കർ (റിയാദ്) ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാരായി അബൂബക്കർ മേഴത്തൂർ ദമാം, മുജീബ് അലി തൊടികപ്പുലം റിയാദ്, മൊയ്തീൻ കിഴിശ്ശേരി അഖ്‌റബിയ, അബ്ദുസ്സലാം കരിഞ്ചാപ്പാടി ദമാം, അബ്ദുന്നാസർ ഖുൻഫുദ എന്നിവരേയും, ജോ. സെക്രട്ടറിമാരായി നൂരിഷ വള്ളിക്കുന്ന് ജിദ്ദ, എ.കെ. നവാസ് അഖ്‌റബിയ, ജഹഫർ ഖാൻ റഹീമ, ഷൗക്കത്ത് കോബാർ, മുഹമ്മദ് സ്വാലിഹ് തായിഫ് എന്നിവരേയും തെരഞ്ഞെടുത്തു.
അബ്ദുൽ ഖയ്യൂം ബുസ്താനി റിയാദ്, അബ്ദുറസാഖ് സ്വലാഹി റിയാദ്, അജ്മൽ മദനി കോബാർ, ശിഹാബ് സലഫി ജിദ്ദ, അബ്ദുന്നാസർ മക്ക, അനീസ് ബുറൈദ, ഫാബിൽ മദീന, നിയാസ് പൂത്തൂർ യാമ്പു, സകരിയ്യ മങ്കട ദമാം, അബ്ദുൽ മജീദ് സുഹ്‌രി യാമ്പു, സലീം ഖതീഫ് എന്നിവർ സെക്രട്ടേറിയറ്റ് മെമ്പർമാരാണ്.
സാജിദ് കൊച്ചി, അഡ്വ.അബ്ദുൽ ജലീൽ, ഉസാമ എളയൂർ, ഫസലുൽ ഹഖ് ബുഖാരി, ശരീഫ് ബാവ, മുസ്തഫ ദേവർഷോല, മുഹമ്മദ് ഫൈസി, നിയാസുദ്ദീൻ, മുഹമ്മദ് അലി, അശ്‌റഫ് എ.എ, അബ്ദുസ്സലാം.കെ, 
നിസാർ ഖർജ്, മുഹമ്മദ് ശരീഫ്, ഗസ്സാലി ബറാമി, അയ്യൂബ് സുല്ലമി, നിസാറുദ്ദീൻ ഉമർ, മുനീബ് കുടുക്കിൽ, അബ്ദുറഊഫ് കമ്പിൽ, ലബീബ് പനക്കൽ, സുഹൈൽ കൊച്ചി, സുഹൈൽ കണ്ണൂർ, അബ്ദുസ്സമദ് ഇ.ടി, മഹ്ബൂബ് അബ്ദുൽ അസീസ്, അബ്ദുല്ല തൊടിക, മുഹമ്മദ് ഹുസൈൻ, സുലൈമാൻ മൗലവി, മുഹമ്മദ് റമീസ്, അൻവർ പൊന്മള എന്നിവർ പ്രവർത്തക സമിതി അംഗങ്ങളായിരിക്കും. 
സൗദി അറേബ്യയിലെ വെസ്‌റ്റേൺ, സെൻട്രൽ, ഈസ്‌റ്റേൺ പ്രൊവിൻസുകളിലെ 21 ഇസ് ലാഹി സെന്ററുകളിൽ നിന്നുള്ള ദേശീയ കൗൺസിൽ മെമ്പർമാരിൽ നിന്നാണ് തെരഞ്ഞെടുപ്പു നടന്നത്. ഡോ.മുഹമ്മദ് ഫാറൂഖ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. തെരഞ്ഞെടുക്കപ്പെട്ട ഇസ് ലാഹി സെന്ററുകളുടെ സൗദി നാഷണൽ കമ്മിറ്റിക്ക്, കെ.എൻ.എം സംസ്ഥാന സമിതി അംഗീകാരം നൽകി. പ്രവാസ ലോകത്ത് മലയാളി സമൂഹത്തിനിടയിൽ ഉത്തരവാദിത്തങ്ങളറിഞ്ഞു പ്രവർത്തിക്കാൻ സൗദി ദേശീയ സമിതിക്ക് സാധിക്കട്ടെ എന്ന് ടി.പി. അബ്ദുല്ലക്കോയ മദനി, എം.മുഹമ്മദ് മദനി, ഡോ.ഹുസൈൻ മടവൂർ, ഡോ. എ.ഐ.അബ്ദുൽ മജീദ് സ്വലാഹി എന്നിവർ ആശംസിച്ചു.
കേരളത്തിലെ മുസ് ലിം നവോത്ഥാന പ്രസ്ഥാനമായ കേരള നദ് വത്തുൽ മുജാഹിദീനിന്റെ പോഷക സംഘടനയെന്ന നിലയ്ക്കാണ് ഇന്ത്യൻ ഇസ് ലാഹി സെന്ററുകൾ പ്രവർത്തിച്ചു വരുന്നത്. ഖുർആനും പ്രവാചക ചര്യകളും അടിസ്ഥാനമാക്കി വിശ്വാസ ആരാധനാ സ്വഭാവ രംഗങ്ങളിൽ ജീവിതത്തെ ചിട്ടപ്പെടുത്തുന്ന സാമൂഹ്യ സൃഷ്ടിപ്പാണ് ഇസ് ലാഹി സെന്ററുകളുടെ ദൗത്യം. 
ആയുസ്സും ആരോഗ്യവും കുടുംബാംഗങ്ങൾക്കു വേണ്ടി ചെലവഴിക്കുന്ന പ്രവാസികളിൽ, ശരിയായ ലക്ഷ്യബോധവും ജീവിതാസൂത്രണ ധാരണയും സാമ്പത്തിക രംഗത്തെ ശീലങ്ങളും ബോധവൽകരിക്കുക എന്നതും സെന്ററുകളുടെ പ്രവർത്തന മേഖലയാണ്.

Tags

Latest News