കോട്ടയം - കുമാരനെല്ലൂരിൽ ടിപ്പർ ലോറി ബൈക്കിലിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടയം കുമാരനല്ലൂർ കൊച്ചാലിൻ ചുവട്ടിൽ ഒരു ബൈക്കിൽ യാത്ര ചെയ്ത സംക്രാന്തി സ്വദേശികളായ അൽവിൻ, ഫാറൂഖ്, തിരുവഞ്ചൂർ തൂത്തുട്ടി സ്വദേശി പ്രവീൺ മാണി എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെ കുമാരനല്ലൂർ കൊച്ചാലും ചൂടിന് സമീപത്തെ വളവിലായിരുന്നു അപകടം.
കുമാരനല്ലൂർ ഭാഗത്തുനിന്ന് എത്തിയ ബൈക്ക് എതിർ ദിശയിൽ നിന്ന് വന്ന ടോറസ് ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ യുവാക്കളെ ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. പക്ഷേ, ജീവൻ രക്ഷിക്കാനായില്ല. ഗാന്ധിനഗർ പോലീസ് കേസെടുത്തു.