ന്യൂദല്‍ഹി- ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ യു.പി സ്വദേശിയെ ദല്‍ഹി ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. നാല്‍പതുകാരനായ രവീന്ദര്‍ കുമാറിനാണ് ശിക്ഷ വിധിച്ചത്.
ദല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ 30 കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ഇയാള്‍ക്ക് ഒരു കേസില്‍ മാത്രമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ലൈംഗികമായി പീഡിപ്പിക്കാന്‍ കുട്ടികളെ തേടി നടക്കുകയാണ് മയക്കുമരുന്ന് ഉപയോഗിക്കുന്ന ഇയാളുടെ പതിവെന്ന് പോലീസ് പറഞ്ഞു. ഇരകളെ കണ്ടെത്താന്‍ ഇയാള്‍ 40 കിലോമീറ്ററോളം നടന്നിട്ടുണ്ടെന്നും പോലീസ് പറയുന്നു.