Sorry, you need to enable JavaScript to visit this website.

കാമുകനൊപ്പം നിൽക്കുന്നത് കണ്ടു;13 കാരി സഹോദരിയായ 9കാരിയെ കൊന്നു കുഴിച്ചുമൂടി

വൈശാലി- കാമുകനൊപ്പം കണ്ട കാര്യം അനിയത്തി വീട്ടിൽ പറയുമെന്ന് ഭയന്ന് 13-കാരി ഒൻപതു വയസു പ്രായമുള്ള അനിയത്തിയെ സഹോദരിയെ കൊന്നു. ബിഹാറിലെ വൈശിലായിലാണ് സംഭവം. കാമുകന്റെയും ഒരു ബന്ധുവിന്റെയും സഹായത്തോടെയാണ് 13-കാരി അനിയത്തിയെ കൊന്നത്. ആളെ തിരിച്ചറിയാതിരിക്കാൻ മൃതദേഹത്തിന്റെ മുഖത്ത് ആസിഡ് ഒഴിക്കുകയും കൈവിരലുകൾ മുറിച്ചെടുക്കുകയും ചെയ്ത ശേഷം വീട്ടിലെ പറമ്പിൽ കുഴിച്ചുമൂടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയെയും കാമുകനെയും ബന്ധുവായ സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ ജുവൈനൽ ഹോമിലേക്ക് മാറ്റി. പതിനെട്ട് വയസ് പൂർത്തിയായ കാമുകനും ബന്ധുവായ സ്ത്രീയും പോലീസ് കസ്റ്റഡിയിലാണ്. ഇക്കഴിഞ്ഞ 15-നാണ് കൊലപാതകം നടന്നത്. പെൺകുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. മെയ് 19നാണ് മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി 13-കാരിയുടെ മൊബൈൽ പിടിച്ചെടുത്ത് പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്. പോലീസ് ചോദ്യം ചെയ്ത ഉടൻ തന്നെ പെൺകുട്ടി കുറ്റം സമ്മതിച്ചു.
 

Latest News