Sorry, you need to enable JavaScript to visit this website.

ക്രോമിലും എഡ്ജിലും ഹാക്കർമാർക്ക് വഴിയൊരുക്കുന്ന തകരാറുകൾ; അപ്‌ഡേറ്റ് ചെയ്യണം

ഗൂഗിൾ ക്രോമിലും മൈക്രോസോഫ്റ്റ് എഡ്ജിലും ഒന്നിലധികം തകരാറുകൾ കണ്ടെത്തിയതായി ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സി.ഇ.ആർ.ടി-ഇൻ) വെളിപ്പെടുത്തി. ബ്രൗസറുകൾ ഉടൻ അപ്‌ഡേറ്റ് ചെയ്യാൻ വിദഗ്ധർ ഉപയോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 
രണ്ട് ബ്രൗസറുകളിലും കണ്ടെത്തിയ തകരറാകളുടെ തീവ്രത റേറ്റിംഗ് ഉയർന്ന പട്ടികപ്പെടുത്തിയിരിക്കുന്നത്. മൈക്രോസോഫ്റ്റ് എഡ്ജിലെ തകരറുകൾ വഴി സൈബർ ഹാക്കർമാർക്ക് കംപ്യൂട്ടറുകൾ നിശ്ചലമാക്കാൻ സാധിക്കും.  
113.0.1774.50 നേക്കാൾ പഴയ മൈക്രോസോഫ്റ്റ് എഡ്ജ് പതിപ്പുകൾക്കുംലിനക്‌സ്, മാക് ഒ.എസ്, എന്നിവക്ക് 113.0.5672.126ന് മുമ്പുള്ള ഗൂഗിൾ ക്രോം പതിപ്പുകൾക്കും വിൻഡോസിന് 113.0.5672.126/.127നു മുമ്പുള്ള ക്രോം പതിപ്പുകൾക്കുമാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. 2022 ഡിസംബർ വരെയുള്ള സ്റ്റാറ്റിസ്റ്റയുടെ കണക്കനുസരിച്ച് ഇന്ത്യയിലെ ബ്രൗസർ വിപണിയുടെ 86.32 ശതമാനവും ക്രോമിനായിരുന്നു. 
മൈക്രോസോഫ്റ്റ് എഡ്ജിൽ ഓട്ടോഫിൽ ഇന്റർഫേസ്, ഗസ്റ്റ് വ്യൂ, നാവിഗേഷൻ, ഡെവലപ്പർ ടൂളുകൾ എന്നിങ്ങനെ വിവിധ മൊഡ്യൂളുകളിൽ തകരാരുകൾ കണ്ടെത്തിയെന്നാണ് സി.ഇ.ആർ.ടി-ഇൻ വ്യക്തമാക്കുന്നത്. ഈ പ്രശ്‌നങ്ങൾ പ്രയോജനപ്പെടുത്തി പ്രത്യേകമായി നിർമിച്ച വെബ്‌സൈറ്റ് സന്ദർശിക്കുന്നതിനും ഒരു പ്രത്യേക ഫയൽ തുറക്കുന്നതിനും ഹാക്കർമാർക്ക് ഉപയോക്താക്കളെ കബളിപ്പിക്കാം. ഗൂഗിൾ ക്രോമിൽ, കോഡ്‌ബേസിന്റെ വിവിധ വശങ്ങളിലും ഉപയോക്തൃ ഇന്റർഫേസിന്റെ പ്രധാന ഘടകങ്ങളിലും തകരാരുകൾ കണ്ടെത്തി.  കംപ്യൂട്ടറിലേക്ക് റിക്വസ്റ്റുകൾ അയയ്ക്കുന്നതിലൂടെ, ഹാക്കർമാർക്ക്  ഈ തകരാറുകൾ മുതലെടുക്കാനും ദോഷം വരുത്താനും കഴിയും.
തട്ടിപ്പുകൾ നടത്തുന്നതിനുള്ള സ്വകാര്യത ലംഘന ആശങ്കകൾ ഒഴിവാക്കാൻ എത്രയും പെട്ടെന്ന് ബ്രൗസറുകൾ അപ്‌ഡേറ്റ് ചെയ്യുകയാണ് ഉചിതമെന്ന് സി.ഇ.ആർ.ടി-ഇൻ ശുപാർശ ചെയ്യുന്നു.

Latest News