മുസ്ലിം ഹോട്ടലുടമക്ക് ജയ് ശ്രീറാം മുഴക്കി മര്‍ദനം; വീഡിയോ പുറത്തുവന്നു

നര്‍സാപൂര്‍- തെലങ്കാനയിലെ നര്‍സാപൂരില്‍ മുസ്‌ലിം ഹോട്ടലുടമയ്ക്ക് സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ മര്‍ദനം. ഗ്യാസ് സിലിണ്ടര്‍ വിതരണക്കാരനുമായുണ്ടായ വാക്കുതര്‍ക്കത്തിനൊടുവിലാണ് സംഭവം.  ആള്‍ക്കൂട്ടം ജയ് ശ്രീം മുഴക്കി ഇയാളെ മര്‍ദിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മര്‍ദനം തടയാന്‍ ശ്രമിച്ച സഹോദരിയുടെ ഗര്‍ഭം അലസിയതായും പറയുന്നു. മര്‍ദനത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. സംഭവത്തില്‍ മജ്‌ലിസ് ബച്ചാവോ തഹ്‌രീക് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു.

 

Latest News