ബൈഡന്‍ ഓട്ടോഗ്രാഫ് ചോദിച്ചത് മോഡിയുടെ ഭരണരീതിക്കുള്ള അംഗീകാരമെന്ന് ജെ.പി.നദ്ദ

ന്യൂദല്‍ഹി- യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രാധാനമന്ത്രി നേരന്ദ്ര മോഡിയുടെ ഓട്ടോഗ്രാഫ് ചോദിച്ചത് മോഡിയുടെ ഭരണരീതി അംഗീകരിച്ചതിനാലാണെന്ന് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി.നദ്ദ.
ത്രിദിന സന്ദര്‍ശനം പൂര്‍ത്തിയാക്കി ദല്‍ഹിയില്‍ തിരിച്ചെത്തിയ പ്രധാനമന്ത്രി മോഡിയെ സ്വീകരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുലര്‍ച്ചെ പാലം വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ നദ്ദയുടെ നേതൃത്വത്തില്‍ ഹാരമണിയിച്ച് സ്വീകരിച്ചു.
ലോകം നിങ്ങളുടെ ഭരണ മാതൃകയെ അഭിനന്ദിക്കുന്നു. യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ നിങ്ങളുടെ ഓട്ടോഗ്രാഫ് ചോദിച്ചു, നിങ്ങളുടെ നേതൃത്വത്തില്‍ ഇന്ത്യയെ ലോകം എങ്ങനെ കാണന്നുവെന്നാണ് ഇത് കാണിക്കുന്നത്.
പാപ്പുവ ന്യൂ ഗിനിയയിലെ പ്രധാനമന്ത്രി നിങ്ങളുടെ പാദങ്ങളില്‍ സ്പര്‍ശിച്ച രീതി അവിടെ നിങ്ങള്‍ക്ക് എത്രമാത്രം ബഹുമാനമുണ്ടെന്നും കാണിക്കുന്നു. നമ്മുടെ പ്രധാനമന്ത്രിയെ ഇത്തരത്തില്‍ സ്വാഗതം ചെയ്യുന്നത് കാണുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ അഭിമാനം ഉയരുന്നുവെന്നും ബി.ജെ.പി അധ്യക്ഷന്‍  പറഞ്ഞു.

 

Latest News