Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ ഇടിമിന്നലും കാറ്റോടും  കൂടിയ വേനല്‍ മഴ തുടരാന്‍ സാധ്യത

കോഴിക്കോട്- ചുട്ടു പൊള്ളുന്ന വേനലിനിടെ മഴക്കാലത്തിന്റെ പ്രതീതിയുണര്‍ത്തി നഗരത്തിലെ പ്രഭാതം. കോഴിക്കോട്ട് ഇന്നു പുലര്‍ച്ച ശക്തമായ ഇടിമിന്നലും മഴയും ലഭിച്ചു. കേരളത്തില്‍ ഇടിമിന്നലും കാറ്റോടും കൂടിയ വേനല്‍ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം, ഇന്ന് ഒരു ജില്ലയിലും ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല. പൊതുജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കണം.
അതേ സമയം ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങള്‍ ഒഴികെയുള്ള ജില്ലകളില്‍ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥ തുടരും.
കേരള ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Latest News