Sorry, you need to enable JavaScript to visit this website.
Wednesday , May   31, 2023
Wednesday , May   31, 2023

മരുന്നിനെ പ്രതിരോധിക്കുന്ന റിംഗ് വോം രോഗം സ്ഥിരീകരിച്ച് യു.എസ്; നേരിടാൻ ലോകം സജ്ജമായിട്ടില്ലെന്ന് വിദഗ്ധർ 

ന്യൂയോർക്ക് - .പ്രതിരോധ മരുന്ന് കണ്ടെത്തിയിട്ടില്ലാത്ത ഒരു തരം ചർമരോഗമായ റിംഗ് വോം ഫംഗൽ രോഗം അമേരിക്കയിൽ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ന്യൂയോർക്ക് സിറ്റിയിലുള്ള 28, 47 വയസ്സുള്ള രണ്ട് സ്ത്രീകളിലാണ് റിംഗ് വോം രോഗം സ്ഥിരീകരിച്ചത്. 
 ഒരുതരം പുഴുക്കടി മാതിരിയുള്ള ചർമ്മ രോഗമാണിതെന്ന് ഡോക്ടർമാർ പറഞ്ഞു. ഇത് വ്യക്തികളിൽനിന്ന് വ്യക്തികളിലേക്ക് പകരാനുള്ള സാധ്യത ഏറെയാണ്. ചർമ്മത്തിൽ റിംഗ് രീതിയിൽ വട്ടത്തിൽ വരുന്ന ഈ രോഗം വലിയ ചൊറിച്ചിലുണ്ടാക്കും. കഴുത്ത്, നിതംബം, വയർ, തുട എന്നിവിടങ്ങളിൽ വ്രണമുണ്ടാകുകയും ഇത് ചൊറിഞ്ഞുപൊട്ടുകയും ചെയ്യുമെന്ന് ഡോക്ടർമാർ പറയുന്നു. 
 യു.എസിൽ രോഗം ബാധിച്ച സ്ത്രീകളുടെ കുടുംബാംഗങ്ങളിലേക്കും അണുബാധ ഉണ്ടായതായാണ് വിവരം. ഇവരെല്ലാം നിരീക്ഷണത്തിലാണ്. രോഗിയുമായി സമ്പർക്കം വരുന്നവർക്കെല്ലാം ഈ രോഗമുണ്ടാകാം. 
 ഈ രോഗത്തിന് ഇതുവരെ പ്രതിരോധ മരുന്ന് കണ്ടെത്തിയിട്ടില്ലെന്നും ഈ ഫംഗസ് രോഗം പകർച്ചവ്യാധിയായി വ്യാപിക്കാനിടയുണ്ടെന്നും ഇതിനെ നേരിടാൻ ലോകം ഇപ്പോൾ സജ്ജമല്ലെന്നുമാണ് സെന്റേഴ്‌സ് ഫോർ ഡിസാസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി) വ്യക്തമാക്കിയത്. എന്നാൽ ഇത് പരക്കാൻ സാധ്യതയുണ്ടെന്നും ഇതിനെയും അതിജയിക്കാനാകുമെന്ന് ആരോഗ്യരംഗത്തുള്ളവർ പറയുന്നു.
 ട്രൈകോഫൈറ്റൻ ഇൻഡോ ടൈനിയെ എന്ന ഈ പുതിയ ഫംഗസ് ആദ്യമായി കണ്ടെത്തിയത് ഇന്ത്യയിലാണെന്നും പിന്നീട് കാനഡ, ജർമ്മനി രാജ്യങ്ങളിലും ഇപ്പോൾ അമേരിക്കയിലും രോഗബാധ സ്ഥിരീകരിച്ചിരിക്കുകയാണെന്ന് മാഞ്ചസ്റ്റർ സർവകലാശാലയിലെ പ്രൊ. ഡേവിഡ് ഡെന്നിംഗ് പറഞ്ഞു.
 ദക്ഷിണേഷ്യയിൽ ഈ സാംക്രമിക ഫംഗസ് അണുബാധ വ്യാപകമാണെന്നും  റിപ്പോർട്ടുകൾ പറയുന്നു. റിംഗ് വോമിന് വിരകളുമായി യാതൊരു ബന്ധവുമില്ല; ഇത് ഒരു ഫംഗസ് അണുബാധയാണ്. ഇത് വളയത്തിന്റെ ആകൃതിയിലുള്ള ചുണങ്ങാണുണ്ടാക്കുക. 

റിംഗ് വോം​ രോഗ ലക്ഷണങ്ങൾ?

 ചർമ്മത്തിലെ ചൊറിച്ചിൽ. മോതിരം ആകൃതിയിലുള്ള ചുണങ്ങ്, ഉഷ്ണത്താൽ ചെതുമ്പൽ, പൊട്ടുന്ന ചർമ്മം, മുടി കൊഴിച്ചിൽ തുടങ്ങിയവ റിംഗ് വോമിന്റെ പ്രധാന ലക്ഷണങ്ങളാണ്. ക്ഷോഭിച്ച പാടുകൾ പുറംതോട് പുറന്തള്ളുകയും പഴുപ്പ് നിറയ്ക്കുകയും ചെയ്യും. തുടർന്ന് അണുബാധ നഖങ്ങളെയും ബാധിക്കുമെന്ന് സി.ഡി.സി പറയുന്നു. 

വ്യാപനം എങ്ങനെ തടയാം? 

ഏതെങ്കിലും തരത്തിലുള്ള റിംഗ് വോമുകൾ ഉള്ളവർ ഈ പകർച്ചവ്യാധി പടരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജിയിലെ ഡോ. വിൻസ്ലോ ആവശ്യപ്പെട്ടു.
'ഈ വട്ടരോഗം വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തിൽ പടരുന്നതാണ്. ചുണങ്ങുള്ളവർ മറ്റുള്ളവരിലേക്ക് പടരാതിരിക്കാൻ ശ്രദ്ധിക്കുക, പൊതു ഷവറിൽ വെള്ളം കയറാത്ത ചെരിപ്പുകളോ ഷൂകളോ ധരിക്കുക. എല്ലാ ദിവസവും വസ്ത്രം മാറുക, ടവലുകൾ പോലുള്ള വ്യക്തിഗത ഇനങ്ങൾ പങ്കിടുന്നത് ഒഴിവാക്കുന്നതടക്കമുള്ള കാര്യങ്ങളും അദ്ദേഹം വിശദീകരിച്ചു.
 

Latest News