ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു

ഇടുക്കി- ബൈക്ക് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു.ഒപ്പം സഞ്ചരിച്ചിരുന്ന രണ്ട് സുഹൃത്തുക്കള്‍ക്ക് പരിക്കേറ്റു. അടിമാലി  മങ്കുവ പെരുമാട്ടികുന്നേല്‍ സാന്റുവിന്റെ മകന്‍  ഡിയോണ്‍ (18) ആണ് മരിച്ചത്. മങ്കുവ ഇലവുങ്കല്‍ ഷാജിയുടെ മകന്‍ ആഷിന്‍ (18), മങ്കുവ അല്ലിയാങ്കല്‍ അഭിനവ് (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.  
ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. മൂവരും അടിമാലിക്ക് വരവേ, കമ്പിളികണ്ടം - പനംകൂട്ടി റോഡില്‍ കൈതറിക്ക് സമീപത്തെ വളവില്‍  നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ തോട്ടിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തല കല്ലില്‍ ഇടിച്ച ഡിയോണ്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. രാജമുടി ഡീപോള്‍ സ്‌കുള്‍ വിദ്യാര്‍ഥിയാണ്. മാതാവ്: കൊന്നത്തടി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ഡോണ. സഹോദരന്‍: അഡോണ്‍
 

 

Latest News