Sorry, you need to enable JavaScript to visit this website.

സൗദി, കാനഡ നയതന്ത്രബന്ധം പൂര്‍വസ്ഥിതിയിലാക്കാന്‍ തീരുമാനം

ജിദ്ദ - കാനഡയുമായുള്ള നയതന്ത്രബന്ധം പൂര്‍വസ്ഥിതിയിലാക്കാന്‍ തീരുമാനിച്ചതായി സൗദി വിദേശ മന്ത്രാലയം അറിയിച്ചു. 2022 നവംബര്‍ 18 ന് ബാങ്കോക്കില്‍ ചേര്‍ന്ന ഏഷ്യ-പസിഫിക് ഇക്കണോമിക് കോ-ഓപ്പറേഷന്‍ ഉച്ചകോടിക്കിടെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും നടത്തിയ ചര്‍ച്ചകളുടെ പശ്ചാത്തലത്തിലും, പരസ്പര ബഹുമാനത്തിലും പൊതുതാല്‍പര്യങ്ങളുടെയും അടിസ്ഥാനത്തില്‍ നയതന്ത്രബന്ധം പൂര്‍വസ്ഥിതിയിലാക്കാനുള്ള ഇരു രാജ്യങ്ങളുടെയും ആഗ്രഹത്താലുമാണ് കാനഡയുമായുള്ള നയതന്ത്രബന്ധം പൂര്‍വസ്ഥിതിയിലാക്കാന്‍ തീരുമാനിച്ചതെന്ന് സൗദി വിദേശ മന്ത്രാലയം പറഞ്ഞു. സൗദിയിലെ പുതിയ അംബാസഡറായി ജീന്‍-ഫിലിപ്പി ലിന്റോയെ നിയമിച്ചതായി കനേഡിയന്‍ വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

 

Latest News