പാമ്പിന്റെ തലയും ഉടലും ചവച്ചരച്ചു; വീഡിയോ വൈറലായി, യുവാവ് അറസ്റ്റില്‍

ഡെറാഡൂണ്‍- പാമ്പിന്റെ തലയും ഉടലും ചവച്ചരക്കുന്ന വീഡിയോ വൈറലായതിനെ തടുര്‍ന്ന് യുവാവ് അറസ്റ്റില്‍. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലാണ് സംഭവം. സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഐസ്‌ക്രീം കാര്‍ട്ടില്‍ ഇരിക്കുന്ന യുവാവ് പാമ്പിനെ പിടികൂടി അതിന്റെ തല വായിലിട്ട് കടിക്കുകയും കടിച്ച് തലയും ഉടലും വേര്‍പെടുത്തുകയും ചെയ്യുന്നതാണ് വീഡിയോ.  യുവാവ് പാമ്പിന്റെ ഉടല്‍ ചവച്ചരക്കുന്നതും വീഡിയോയില്‍ കാണാം.
പാമ്പിനെ ചവച്ചരക്കുന്നതിനു തൊട്ടുമുമ്പ് ഇയാള്‍ പാമ്പിന്റെ മുകളില്‍ ശീതളപാനീയം തളിക്കുകയും ചെയ്യുന്നുണ്ട്. പാമ്പിനെ ചവച്ചരച്ച് തിന്ന ശേഷം ബാക്കി ഭാഗം ഇയാള്‍ വണ്ടിയില്‍ വെക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. ഇതിനു പിന്നാലെയാണ് 34 കാരനായ ഇയാളെ വന്യജീവി സംരക്ഷണ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

 

Latest News