കോഴിക്കോട്- ദീര്‍ഘകാലം ജിദ്ദയില്‍ പ്രവാസിയും ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് സ്ഥാപക നേതാവുമായിരുന്ന വി.പി.മമ്മത് കോയ ബേപ്പൂര്‍ ഹൈസ്‌ക്കൂളിനു സമീപം ഗ്രീന്‍പാര്‍ക്ക് റോഡിലെ വസതിയില്‍ നിരൃാതനായി. പരേതനായ മുതലാളി അബൂബക്കറിന്റെ മകനാണ്. ഭാരൃ അഡ്വ. ലൈല (മൂശാരിക്കണ്ടി). മയ്യത്ത് നമസ്‌ക്കാരം ഞായറാഴ്ച വെകുന്നേരം 4.30ന് നടുവട്ടം മുജാഹിദ് മസ്ജിദില്‍.
നീണ്ടകാലം ജിദ്ദയില്‍ സൗദി എയര്‍ലൈന്‍സില്‍ ജോലി ചെയ്തിരുന്ന മമ്മത് കോയ അക്കാലത്ത് പ്രവാസികള്‍ നേരിട്ടിരുന്ന യാത്ര പ്രശ്‌നങ്ങളുള്‍പ്പെടെയുളള കാര്യങ്ങള്‍ പ്രധാന വിമാനക്കമ്പനികളുമായും ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരുമായും ബന്ധപ്പെട്ട് പരിഹാരം കാണാന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.
ഒ.ഐ.സി.സി.യുടെ ആദ്യരൂപമായ ഐ.സി.സി. (ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്) ജിദ്ദയില്‍ രൂപം കൊണ്ടതിന് ശേഷം ആ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായിരിക്കുമ്പോഴാണു പ്രവാസം അവസാനിപ്പിച്ച് മടങ്ങിയത്. മുസ്്‌ലിം സര്‍വീസ് സൊസൈറ്റി ജിദ്ദാ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറിയായിരന്നു.
പ്രവാസം മതിയാക്കി ജിദ്ദയില്‍ നിന്ന് തിരിച്ചെത്തിയതിന് ശേഷവും പ്രവാസി പുനരധിവാസ പദ്ധതികളുമായും പ്രവാസികള്‍ക്ക് നാട്ടില്‍ തുടങ്ങാവുന്ന ബിസിനസ് പദ്ധതികളുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു.
പ്രവാസം മതിയാക്കി ജിദ്ദയില്‍ നിന്ന് തിരിച്ചെത്തിയതിന് ശേഷവും പ്രവാസി പുനരധിവാസ പദ്ധതികളുമായും പ്രവാസികള്‍ക്ക് നാട്ടില്‍ തുടങ്ങാവുന്ന ബിസിനസ് പദ്ധതികളുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു.