Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു

തിരുവനന്തപുരം - സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സീറ്റ് ക്ഷാമം പരിഹരിക്കാനായി 81 താത്ക്കാലിക ബാച്ചുകളാണ് അനുവദിക്കുക.. എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനം സീറ്റ് വര്‍ധനവ് ഉണ്ടാകും. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ 30 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കും .മാര്‍ജിനല്‍ സീറ്റ് വര്‍ധനവും അതേ രീതിയില്‍ തുടരും. കൊല്ലം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ 20 ശതമാനം സീറ്റ് വര്‍ധനവുണ്ടാകംു. ഏഴ് ജില്ലകളിലെ ഗവ. സ്‌കൂളുകളില്‍ 30 ശതമാനം സീറ്റുകളാണ് വര്‍ധിപ്പിക്കുക. എയ്ഡഡ് സ്‌കൂളുകള്‍ ആവശ്യപ്പെടുകയാണെങ്കില്‍ 10 ശതമാനം കൂടി മാര്‍ജിനല്‍ വര്‍ധനവ് അനുവദിക്കും.

 

Latest News