കോട്ടയം- രോഗിയായ ഭാര്യയെ പരിചരിക്കാനെത്തിയ 52 കാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. ഇടുക്കി രാജാക്കാട് എന്‍ആര്‍ സിറ്റി കൊല്ലംപറമ്പില്‍ പി. സുരേഷി (66) നെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
വിവാഹ വാഗ്ദാനം നല്‍കിയാണ് 52 കാരിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി സ്ത്രീ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് പുതുപ്പള്ളി ഭാഗത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.