Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പൈതൃക നഗരത്തിന് പ്രൗഢി ചാർത്തി ജിദ്ദ ബലദിൽ ലുലു ശാഖ തുറന്നു

ജിദ്ദ-  സൗദിയുടെ ഷോപ്പിംഗ് ചരിത്രത്തിൽ ലുലുവിന്റെ പുതിയൊരു നാഴികക്കല്ല് കൂടി. അതിദ്രുതം മുന്നേറുന്ന റീട്ടെയിൽ ഷോപ്പിംഗ് ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റിന്റെ സൗദിയിലെ മുപ്പത്തൊന്നാമത്തെ ഔട്ട്‌ലറ്റ്, പൈതൃക നഗരമായ ജിദ്ദ ബലദിൽ തുറന്ന് പ്രവർത്തനമാരംഭിച്ചു.  ലുലു എക്‌സ്പ്രസിന്റെ ഔപചാരികമായ ഉദ്ഘാടനം ബലദ് നഗരപിതാവ്  അഹമ്മദ് അബ്ദുൽ ഹാമിദ് അൽ സഹ്‌റാനിയാണ് നിർവഹിച്ചത്.
ലുലുവിന്റെ മികവും മേന്മയും പുലർത്തുന്ന എക്‌സ്പ്രസ് ഔട്ട്‌ലറ്റ്, നഗരത്തിലെത്തുന്ന സ്വദേശികൾക്കും വിദേശികൾക്കുമെല്ലാം ഉന്നതവും ഉദാത്തവുമായ ഷോപ്പിംഗ് അനുഭവം  സമ്മാനിക്കുമെന്ന് ലുലു സൗദി ഡയറക്ടർ ഷഹീം മുഹമ്മദ് പറഞ്ഞു.


35,000 ചതുരശ്ര അടി വിസ്തൃതിയിൽ വിശാലവും അത്യാധുനികവുമായ രീതിയിൽ സജ്ജീകരിച്ച ബലദിലെ ലുലു എക്‌സ്പ്രസ് ശാഖയോടനുബന്ധിച്ച് 275 വാഹനങ്ങൾക്ക് സൗകര്യപ്രദമായ പാർക്കിംഗ് സൗകര്യവുമുണ്ട്. പതിമൂന്ന് ചെക്കൗട്ട് കൗണ്ടറുകളുണ്ട്. ഫ്രഷ് പച്ചക്കറി, പഴങ്ങൾ, ഗ്രോസറി, മത്സ്യ-മാംസോൽപന്നങ്ങൾ, പൗൾട്രി, ഫ്രഷ് ഫ്രോസൺ ഭക്ഷ്യോൽപന്നങ്ങൾ, ജൈവ വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങൾ, സാലഡ്  മധുരപാനീയങ്ങൾ, പ്രീമിയം ഫ്രഷ് മീറ്റ് കട്ടുകൾ എന്നിവക്ക് പുറമെ ഗാർഹികോപകരണങ്ങൾ, പെറ്റ് ഫുഡ് തുടങ്ങിയവയുടെ വിൽപന സ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ട്. സൗദിയിൽ കൃഷി ചെയ്ത ഭക്ഷ്യവിഭവങ്ങളുടെ പ്രത്യേക കൗണ്ടറുകളുമുണ്ട്. ലുലു കണക്ട് എന്ന പേരിലുള്ള ഏരിയയിൽ ഇലക്ട്രോണിക് സാമഗ്രികളുടെ അതിനൂതനമായ ഹബ്ബ് തന്നെയുണ്ട്. 

സൗദി അറേബ്യയുടെ നഗരാസൂത്രണ പദ്ധതിയുടെയും ത്വരിത വേഗത്തിലുള്ള അതിനൂതന വികസനത്തിന്റെയും ഒപ്പം എപ്പോഴും നിലയുറപ്പിച്ചിട്ടുള്ള ലുലു ഗ്രൂപ്പ്, രാജ്യമെമ്പാടും പുതിയ ശാഖകൾ തുറക്കുന്നതിലൂടെ സൗദിയുടെ വികസനത്തിൽ സജീവ പങ്കാളിത്തം വഹിക്കുന്നതായി ഉദ്ഘാടന ചടങ്ങിൽ ലുലു സൗദി ഡയറക്ടർ ഷഹീം മുഹമ്മദ് ചൂണ്ടിക്കാട്ടി. ജിദ്ദയുടെ വികസന ചരിത്രത്തിൽ പുതിയ അധ്യായമാണ് ഈ ശാഖ രചിക്കുകയെന്ന് പ്രത്യാശിക്കുന്നതായും ഷഹീം മുഹമ്മദ് പറഞ്ഞു. സ്വദേശികളും വിദേശികളുമായ ഉപഭോക്താക്കളെ ഉദ്ദേശിച്ച് 2023 മെയ് 30 വരെ പ്രത്യേക ഓഫറുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലുലു വെസ്‌റ്റേൺ പ്രോവിൻസ് റീജനൽ ഡയരക്ടർ റഫീഖ് മുഹമ്മദലിയും ചടങ്ങിൽ സംബന്ധിച്ചു.

Latest News