സൗദിയില്‍ വാന്‍ അപകടത്തില്‍ പെട്ട് അധ്യാപികക്ക് പരിക്ക്

മക്ക - ലൈത്തിനു സമീപം അല്‍റഹ്‌വയിലെ അല്‍മുസ്തന്‍ഖഅ് സ്‌കൂള്‍ അധ്യാപികമാര്‍ സഞ്ചരിച്ച വാന്‍ അപകടത്തില്‍ പെട്ട് അധ്യാപികക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനിടെ അധ്യാപികമാര്‍ സഞ്ചരിച്ച വാന്‍ നിയന്ത്രണം വിട്ട് റോഡ് സൈഡില്‍ സ്ഥാപിച്ച സൈന്‍ ബോര്‍ഡില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ അധ്യാപികയെ ലൈത്ത് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Latest News