കേരള സ്‌റ്റോറി കാണാന്‍ വിദ്യാര്‍ഥിനികളെ നിര്‍ബന്ധിച്ച് കോളേജ് അധികൃതര്‍; ക്ലാസ് അവധിയും സൗജന്യ ടിക്കറ്റും

ബംഗളൂരു- കര്‍ണാടകയില്‍ വിദ്വേഷ സിനിമയായ കേരള സ്‌റ്റോറി കാണാന്‍ വിദ്യാര്‍ഥനികള്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കി കോളേജ് അധികൃതര്‍. കര്‍ണാടകയിലെ ഇല്‍ക്കലിലുള്ള എസ്‌വിഎം ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ ബിഎഎംഎസ്, പിജി കോഴ്‌സുകളിലെ വിദ്യാര്‍ത്ഥിനികളോടാണ്  തിയേറ്ററില്‍ പോയി ദി കേരള സ്‌റ്റോറി കാണാന്‍ നിര്‍ദ്ദേശിച്ചത്. ഉച്ചക്ക് 12 മുതല്‍ മൂന്ന് വരെ ശ്രീനിവാസ് ടാക്കീസില്‍ പോയി സൗജന്യമായി സിനിമ കാണാമെന്ന്
പ്രിന്‍സിപ്പല്‍ കെ.സി.ദാസ് ഒപ്പിട്ട നോട്ടീസില്‍ പറയുന്നു.  ഉച്ചകഴിഞ്ഞുള്ള ക്ലാസുകള്‍ നിര്‍ത്തിവെക്കുകയും ചെയ്തു. എല്ലാവരും സിനിമ കാണണമെന്ന് പ്രിന്‍സിപ്പല്‍ കെ.സി. ദാസ് നിര്‍ദേശിച്ചു.

 

Latest News