Sorry, you need to enable JavaScript to visit this website.

ഓരോ നാലു മിനിറ്റിലും ഒരാള്‍ വീതം  ഇപ്പോഴും കോവിഡ് ബാധിച്ച് മരിക്കുന്നു 

ന്യൂയോര്‍ക്ക്- ലോകാരോഗ്യ സംഘടന കോവിഡ് 19 അടിയന്തരാവസ്ഥ പിന്‍വലിച്ച് ലോകം സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിയപ്പോള്‍ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. കോവിഡ് ഓരോ നാലു മിനിറ്റിലും ഒരാളുടെ ജീവന്‍ എടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മിസോറിയിലെ വെറ്ററന്‍സ് അഫയേഴ്സ് സെന്റ് ലൂയിസ് ഹെല്‍ത്ത് കെയര്‍ സിസ്റ്റം റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം പറയുന്നത്. പ്രതിരോധശേഷി കുറഞ്ഞ ആളുകളെയും പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത ആളുകളെയും ആണ് രോഗം ഗുരുതരമായി ബാധിക്കുന്നത്. ഇപ്പോഴത്തെ മുന്‍നിര കൊലയാളിയാണ് കോവിഡ്. പലരും മനസ്സിലാക്കുന്നതിനേക്കാളും വലുതാണ് അതിന്റെ വ്യാപ്തി എന്നും റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞവര്‍ഷം അമേരിക്കയില്‍ ഹൃദ്രേ്യാഗത്തിനും ക്യാന്‍സറിനും പിന്നാലെ മൂന്നാമത്തെ വലിയ മരണകാരണം കോവിഡ് ആയിരിക്കുകയാണ്.

Latest News