Sorry, you need to enable JavaScript to visit this website.

കൊച്ചിയില്‍ നിന്നുള്ള ആദ്യ ഹജ്  വിമാനം ജൂണ്‍ ഏഴിന് പുറപ്പെടും

നെടുമ്പാശ്ശേരി-കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ജൂണ്‍ ഏഴിന്  പുറപ്പെടും.  ഇതു സംബന്ധിച്ചുള്ള ഫ്‌ളൈറ്റ് ഷെഡ്യൂള്‍ ലഭിച്ചതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍   സി.മുഹമ്മദ് ഫൈസി വ്യക്തമാക്കി.
ഏഴാം തീയതി രാവിലെ 11.30ന് ഹാജിമാരുമായുള്ള ആദ്യ വിമാനം പുറപ്പെടും  സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴിയുള്ള 2300  ഹാജിമാരാണ്  ഇക്കുറി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി പോവുന്നത്.
വെയ്റ്റിംഗ് ലിസ്റ്റിലുള്ള 3000 ഹാജിമാര്‍ക്കു കൂടി  ഹജ്ജിന് പോകാന്‍ അനുമതി ലഭിക്കുമെന്നുള്ള പ്രതീക്ഷയുണ്ടെന്നും  സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ വ്യക്തമാക്കി.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ അക്കാദമിക് ഹാളില്‍ ചേര്‍ന്ന   ഹജ്ജ് ഉപസമിതി യോഗത്തില്‍  എം.എല്‍ എ മാരായ അന്‍വര്‍ സാദത്ത്, മുഹമ്മദ് മുഹ്‌സിന്‍. മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവി, ഹജ്ജ് കമ്മിറ്റിയംഗം  സഫര്‍ ഖയാല്‍, എയര്‍പോര്‍ട്ട് ഡയറക്ടര്‍  ജി. മനു എന്നിവര്‍ സംസാരിച്ചു.  
മുന്‍വര്‍ഷങ്ങളിലെപ്പോലെ തന്നെ ഹാജി മാര്‍ക്കായി എല്ലാ വിധ സൗകര്യങ്ങളും സഹായങ്ങളും സിയാലിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന്  എയര്‍പോര്‍ട്ട് ഡയറക്ടര്‍  മനു വ്യക്തമാക്കി.  പന്തലിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു.  മഴക്കാലമായതിനാല്‍ അതിന് അനുസരിച്ചുള്ള പന്തലാണ് നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നത്.  നൂറ് ടോയ്‌ലറ്റുകളാണ് സജ്ജമാക്കുന്നത്.  മാലിന്യ സംസ്‌ക്കരണത്തിനായി. വേസ്റ്റ് മാനേജ്മെന്റിന്റെ  കര്‍ക്കശമായ പ്രവര്‍ത്തനങ്ങളും ഉണ്ടാകും.   ഹാജിമാരുടെ ഹജ്ജ് യാത്ര സംഗമമാക്കുന്നതിനായി ആവശ്യത്തിനനുസരിച്ച് ചെക്ക് ഇന്‍  കൗണ്ടറും  രജിസ്ട്രഷന്‍ കൗണ്ടറുകളും ഉണ്ടായിരിക്കും.   ഹാജിമാരുടെ അടിയന്തിര ചികിത്സാ ആവശ്യങ്ങള്‍ക്കായി ആയൂര്‍വേദം ഒഴിച്ചുള്ള ചികിത്സാ സൗകര്യങ്ങളും ക്യാമ്പില്‍ ലഭ്യമായിരിക്കുമെന്നും ഡയറക്ടര്‍ വ്യക്തമാക്കി.

Latest News