Sorry, you need to enable JavaScript to visit this website.

'പ്രതിസന്ധിയിൽ കുലുങ്ങാത്ത നേതാവ്, നേര് കാക്കുന്ന സഖാവ്'; ക്യാപ്റ്റന് ആശംസകളുമായി മന്ത്രിമാരായ വീണയും മുഹമ്മദ് റിയാസും

തിരുവനന്തപുരം - മുഖ്യമന്ത്രിക്ക് 78-ാം ജന്മദിന ആശംസകൾ നേർന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പ്രതിസന്ധികളിൽ കുലുങ്ങാത്ത നേതാവ് എന്നാണ് അവർ തന്റെ മക്കളോടൊപ്പമുള്ള മുഖ്യമന്ത്രിയുടെ ഫോട്ടോ സഹിതം ഫേസ് ബുക്കിൽ കുറിച്ചത്. 

കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ:

കൃത്യമായ തീരുമാനങ്ങളിലൂടെയും നിശ്ചയദാർഢ്യത്തോടെയുള്ള പ്രവര്ത്തനങ്ങളിലൂടെയും എന്നും വിസ്മയിപ്പിക്കുന്ന നേതാവ്. എതിരാളികളുടെ ആക്രമണങ്ങളെ അചഞ്ചലം നേരിട്ട നേതാവ്. പ്രളയവും കൊവിഡും മാത്രമല്ല ഒരു പ്രതിസന്ധിയിലും കുലുങ്ങാത്ത നേതാവ്. കേരളത്തിന്റെ ക്യാപ്റ്റന് ജന്മദിനാശംസകൾ.
 മറ്റു മന്ത്രിമാരും സി.പി.എം നേതാക്കളും മുഖ്യമന്ത്രിക്ക് ആശംസകൾ നേർന്നിട്ടുണ്ട്. 'കരുത്തോടെ നേരു കാക്കുന്ന സഖാവിന് ജന്മദിനാശംസകൾ' എന്നാണ്  പിണറായിയുടെ ചിത്രം പങ്കിട്ട് മന്ത്രിയും മരുമകനുമായ മന്ത്രി പി.എ മുഹമ്മദ് റിയാസ് കുറിച്ചത്. 
 കർമ്മപഥത്തിൽ സൂര്യതേജസോടെ..ജന്മദിനാശംസകൾ പ്രിയ സഖാവേ എന്നായിരുന്നു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക്കിൽക്ക് ആശംസ. എന്നാൽ ജന്മദിനത്തോടനുബന്ധിച്ച് പ്രത്യേക ആഘോഷ പരിപാടികളൊന്നും മുഖ്യമന്ത്രി പ്ലാൻ ചെയ്തിട്ടില്ല. വീട്ടിൽ വരുന്നവർക്കെല്ലാം മധുരം നൽകുന്നുവെന്ന് മാത്രം.
 

Latest News