ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്റെ സമ്പത്ത് ഒറ്റദിവസം ഇടിഞ്ഞത് 11.2 ബില്യൺ ഡോളർ

വാഷിംഗ്ടൺ- അമേരിക്കൻ സമ്പദ് വ്യവസ്ഥയിലെ പുതിയ പരിഷ്‌കാരം ആഡംബര വസ്തുക്കളുടെ ഡിമാൻഡ് കുറയ്ക്കുമെന്ന ആശങ്കയിൽ ലോകത്തിലെ ഏറ്റവും ധനികനായ ബെർണാഡ് അർനോൾട്ടിന്റെ സമ്പത്തിൽ നിന്ന് ഒരു ദിവസം കുറഞ്ഞത 11.2 ബില്യൺ ഡോളർ. സ്പേസ് എക്സ് സി.ഇ.ഒ എലോൺ മസ്‌കിന്റെ ആസ്തിയും 2.22 ബില്യൺ ഡോളർ ഇടിഞ്ഞു. ഇപ്പോൾ 180 ബില്യൺ ഡോളർ ആണ് മസ്‌കിന്റെ ആസ്തി. പട്ടികയിൽ ജെഫ് ബെസോസ് മൂന്നാം സ്ഥാനത്തും ബിൽ ഗേറ്റ്‌സ് നാലാം സ്ഥാനത്തും വാറൻ ബഫറ്റ് അഞ്ചാം സ്ഥാനത്തും തുടരുന്നു.
അതേസമയം, ബ്ലൂംബെർഗ് ശതകോടീശ്വരൻമാരുടെ സൂചിക പ്രകാരം, ഫ്രഞ്ച് ശതകോടീശ്വരനായ ബെർണാഡിന് ഇപ്പോഴും 191.6 ബില്യൺ ഡോളർ ആസ്തിയുണ്ട്. ഈ വർഷം ഇതുവരെ 29.5 ബില്യൺ ഡോളറാണ് അദ്ദേഹം കൂട്ടിച്ചേർത്തത്. 

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനായ ആർനോൾട്ടിന്റെയും ഇലോൺ മസ്‌കിന്റെയും സമ്പത്ത് തമ്മിലുള്ള അന്തരം വെറും 11.4 ബില്യൺ ഡോളറായി ചുരുങ്ങി.

Latest News