മാലിന്യം കൊണ്ടു വന്ന് തള്ളുന്ന വാഹനങ്ങള്‍ നിസ്സാര പിഴ ചുമത്തി വിട്ടു നല്‍കരുതെന്ന് ഹൈക്കോടതി

കൊച്ചി - പൊതു സ്ഥലങ്ങളില്‍ വണ്ടിയില്‍ കൊണ്ടു വന്ന് മാലിന്യം നിക്ഷേപിക്കുന്ന കേസുകളില്‍ പിടികൂടുന്ന വാഹനങ്ങള്‍ ഹൈക്കോടതിയുടെ അറിവില്ലാതെ വിട്ടു നല്‍കരുതെന്ന് നിര്‍ദ്ദേശം. പോലീസ് നിസാര തുക പിഴ ഈടാക്കി വണ്ടികള്‍ വിട്ടു നല്‍കുന്നത് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം. പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് 250 രൂപ പിഴ ഈടാക്കി വിട്ടു നല്‍കിയതു കൊച്ചി നഗരസഭാ സെക്രട്ടറിയും ജില്ലാ കളക്ടറും കോടതിയില്‍ വിശദീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പത്തുലക്ഷം രൂപവരെ വിലയുള്ള വാഹനങ്ങള്‍ തുച്ഛമായ തുക ഈടാക്കി വിട്ടു നല്‍കുന്നത് ഉചിതമല്ലെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്. പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്കെതിരെ മലിനീകരണ നിയന്ത്രണ നിയമം പ്രകാരം നടപടിയെടുക്കാമെന്ന് കോടതി വ്യക്തമാക്കി.

 

Latest News