Sorry, you need to enable JavaScript to visit this website.

ഭാര്യ ഗൾഫിലേക്ക് തിരിക്കാനിരിക്കെ ചികിത്സയിലായിരുന്ന പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു 

ദുബൈ / കോഴിക്കോട് - ദുബൈയിൽ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന പ്രവാസി മലയാളി യു.എ.ഇയിൽ മരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലപ്പുറം ജില്ലയിലെ അരീക്കോടിനടുത്ത വടക്കുമുറി സ്വദേശി തിരുത്തപ്പറമ്പൻ മുഹമ്മദ് ഹനീഫയാ(55)ണ് മരിച്ചത്.
 ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയിലെ (ആർ.ടി.എ) ബസ് ഡ്രൈവറായിരുന്ന ഇദ്ദേഹം മസ്തിഷ്‌കാഘാതത്തെ തുടർന്ന് ഡി.ഐ.പി എൻ.എം.സി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായി മരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ ഗൾഫിലേക്ക് തിരിക്കാനിരിക്കെയാണ് മരണവാർത്ത കുടുംബത്തെ തേടിയെത്തിയത്. 
പിതാവ്: ടി.പി അലി. മാതാവ്: കെ ഫാത്തിമ. ഭാര്യ: ഖദീജ (മുക്കം ഓർഫനേജ് സ്‌കൂൾ അധ്യാപിക). മക്കൾ: ദിൽകഷ്, ആലിയ, ഐഷ. സഹോദരങ്ങൾ:  മുഹമ്മദ് അലി, ഷാഫി, റഹ്മത്തുല്ല, മഹ്ബൂബ്, ഫിറോസ്, അൻവർ സാദിഖ്, റസീന, നഫീസ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


 

Latest News