ഭോപാല്‍- മധ്യപ്രദേശിലെ ഷാജാപൂര്‍ ജില്ലയില്‍ പോലീസുകാരന്‍ ഒരു സ്ത്രീയെ വെടിവെച്ച് പരിക്കേല്‍പ്പിക്കുകയും പിതാവിനെ കൊല്ലുകയും തുടര്‍ന്ന് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയും ചെയ്തു. ബെര്‍ച്ച പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മാലിഖേഡിയില്‍ ഞായറാഴ്ചയും തിങ്കളാഴ്ച രാത്രിയിലുമായാണ് സംഭവം നടന്നതെന്ന് പോലീസ് സൂപ്രണ്ട് (എസ്.പി) യശ്പാല്‍ സിംഗ് രജ്പുത് പറഞ്ഞു.
കോണ്‍സ്റ്റബിള്‍ സുഭാഷ് ഖരാഡി (26) പുലര്‍ച്ചെ ഒരു മണിയോടെ നാടന്‍ പിസ്റ്റളുമായി സാക്കീര്‍ ഷെയ്ഖ് എന്നയാളിന്റെ (55) വീട്ടില്‍ കടന്നുകയറി വെടിവെക്കുകയായിരുന്നു. ഷെയ്ഖിനെയും 25 വയസ്സുള്ള മകളെയും വെടിവച്ചു. മകള്‍ ഇന്‍ഡോറിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഷെയ്ഖ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ചൊവ്വാഴ്ച രാവിലെയാണ് ഖരാദിയെ ബെര്‍ച്ചയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ പോലീസുകാരനെ കണ്ടെത്തിയത്. തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രണയ ബന്ധത്തെ തുടര്‍ന്നാണ് സംഭവമെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും എസ്.പി പറഞ്ഞു.






