ന്യൂഡൽഹി - കേരളത്തിലൂടെ സർവീസ് നടത്തുന്ന ഏഴ് ട്രെയിനുകൾക്ക് ഈമാസം 28 മുതൽ വേഗം കൂടും. തിരുവനന്തപുരത്ത് നിന്നുള്ള വന്ദേഭാരത്, മലബാർ എക്‌സ്പ്രസ്, കൊച്ചുവേളിയിൽ നിന്നുള്ള അന്ത്യോദയ എക്‌സപ്രസ് ട്രെയിനുകൾ 28 മുതൽ അഞ്ച് മിനിറ്റ് നേരത്തെ ലക്ഷ്യസ്ഥാനത്തെത്തും.
ഏറനാട്, മാംഗ്ലൂർ എക്‌സ്പ്രസ്, ചെന്നൈ-കന്യാകുമാരി എക്‌സ്പ്രസ് ട്രെയിനുകൾ 10 മിനിറ്റ് നേരത്തെ ലക്ഷ്യസ്ഥാനത്തെത്തും. കോയമ്പത്തൂർ-നാഗർകോവിൽ എക്‌സ്പ്രസ് ഇനി മുതൽ സാധാരണത്തെക്കാൾ 15 മിനിറ്റ് വേഗത്തിലെത്തുമെന്നും റെയിൽവേ അറിയിച്ചു.






