Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ട്രെയിനിൽ പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണം

കൊല്ലം - പ്രണയ ബന്ധം ഉപേക്ഷിച്ച പെൺകുട്ടിക്കു നേരെ ട്രെയിനിൽ യുവാവിന്റെ  ആസിഡ് ആക്രമണം. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെയും സാരമായി പൊള്ളലേറ്റ സഹയാത്രികനെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
പുനലൂർ മണിയാർ ബിന്ദുജ ഭവനിൽ ബിജിനിക്കും (18) അടുത്ത സീറ്റിൽ യാത്ര ചെയ്യുകയായിരുന്ന അഷ്ടമുടി മണലിക്കട വാഴക്കൂട്ടത്തിൽ അലോഷ്യസിനുമാണ് (22) പൊള്ളലേറ്റത്. പ്രതി പുനലൂർ പ്ലാത്തറ കളിയിലുവിള വീട്ടിൽ അരുണിനെ (18) ഉടൻ തന്നെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. 
കൊല്ലത്തുനിന്നു പുനലൂരിലേക്ക് പോയ ഗുരുവായൂർ-പുനലൂർ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടി ട്രെയിൻ കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ആക്രമണത്തിന് ഇരയായത്. നിർത്തിയിട്ടിരുന്ന ട്രെയിനിൽ  ഇരുന്ന പെൺകുട്ടിയുടെ മുഖത്തേക്ക് മുഖം മറച്ചെത്തിയ യുവാവ് ആസിഡ് ഒഴിക്കുകയായിരുന്നു. അടുത്ത സീറ്റിൽ ഉണ്ടായിരുന്ന അലോഷ്യസിന്റെ ശരീരത്തിലും ആസിഡ് പതിച്ചു. ദേഹമാസകലം പൊള്ളലേറ്റ പെൺകുട്ടിയെയും യുവാവിനെയും യാത്രക്കാരും റെയിൽവേ ജീവനക്കാരും ചേർന്ന് ഉടൻ താലൂക്കാശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രുഷ നൽകിയ ശേഷമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. 
ആക്രമണത്തിനു ശേഷം പ്രതി ഷർട്ട് ഉപേക്ഷിച്ച് ട്രെയിനിൽ നിന്നു ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നാലെ എത്തിയ നാട്ടുകാർ പിടികൂടുകയായിരുന്നു. പുനലൂർ സ്വദേശികളായ ഇരുവരും ഹയർ സെക്കണ്ടറി വിദ്യാഭ്യാസ കാലഘട്ടം മുതൽ പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 
അടുത്ത കാലത്തായി പെൺകുട്ടി ഈ ബന്ധത്തിൽനിന്നു പിന്മാറിയതിനെ തുടർന്നുള്ള വൈരാഗ്യമാണ് ആസിഡ് ആക്രമണത്തിന് പിന്നിൽ. പ്രതിയെ റെയിൽവേ പോലീസിന് കൈമാറുമെന്ന് കൊട്ടാരക്കര പോലീസ് അറിയിച്ചു. 

 

Latest News