തിരുവനന്തപുരം - സംസ്ഥാനത്ത് ജൂണ്‍ ഏഴ് മുതല്‍ അനിശ്ചിതകാല ബസ് സമരം ആരംഭിക്കാന്‍ സ്വകാര്യ ബസ് ഉടകളുടെ സംയുക്ത കമ്മറ്റി തീരുമാനിച്ചു. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധന ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. 12 ഓളം ബസ് ഉടമകളുടെ സംഘടനകള്‍ അടങ്ങുന്ന സംയുക്ത സമിതിയാണ് സമരം പ്രഖ്യാപിച്ചത്. വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് അഞ്ച് രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ഥികളുടെ സൗജന്യയാത്രയ്ക്ക് പ്രായപരിധി നിശ്ചയിക്കുക, സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ അതേപടി നിലനിര്‍ത്തുക, ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ തുടരാന്‍ അനുവദിക്കുക എന്നിവയാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങള്‍.