മഞ്ചേരി മസാജിംഗ് കേന്ദ്രത്തില്‍ പീഡനം; ഒത്താശ ചെയ്ത മാനേജര്‍ക്ക് ജാമ്യമില്ല

മഞ്ചേരി-മസാജിംഗ് കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന യുവതിയെ ബാലാല്‍സംഗം ചെയ്യാന്‍ ഒത്താശ ചെയ്തു നല്‍കിയെന്ന കേസില്‍ അറസ്റ്റിലായ സ്ഥാപന നടത്തിപ്പുകാരന്റെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. പാലക്കാട് കുരുക്കല്ലൂര്‍ കക്കനംപള്ളി കുന്നക്കാട്ടില്‍ കുമാരന്‍ (54) ന്റെ ജാമ്യാപേക്ഷയാണ് ജില്ലാ ജഡ്ജി എസ്.മുരളീകൃഷ്ണ തള്ളിയത്.  
19കാരിയാണ് പീഡനത്തിനിരയായത്.  മസാജിംഗ് ചെയ്തുകൊണ്ടിരിക്കെ കേസിലെ ഒന്നാം പ്രതിയായ താനൂര്‍ പുതിയ കടപ്പുറം സ്വദേശി ഫര്‍ഹബ് യുവതിയെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ലൈംഗിക പീഡനത്തിന് വിധേയമാക്കുകയും ചെയ്തുവെന്നാണ് കേസ്.  ഈ സംഭവത്തില്‍ ഒന്നാം പ്രതിക്ക് രണ്ടാംപ്രതിയായ മാനേജര്‍ ഒത്താശ ചെയ്തു നല്‍കിയെന്നാണ് കുമാരനെതിരെയുള്ള കേസ്.

 

Latest News