സാംസ്‌കാരിക മേഖലാ സഹകരണത്തിന് സൗദി ഇന്ത്യയുമായി കരാര്‍ ഒപ്പുവെക്കുന്നു

സൗദി സാംസ്‌കാരിക മന്ത്രി ബദര്‍ ബിന്‍ അബ്ദുല്ലാ അല്‍ സൗദ്.

ജിദ്ദ - സാംസ്‌കാരിക മേഖലാ സഹകരണത്തിന് ഇന്ത്യയുമായി സൗദി അറേബ്യ കരാര്‍ ഒപ്പുവെക്കുന്നു. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദ അല്‍ സലാം കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം ഇന്ത്യയുമായി കരാര്‍ ഒപ്പുവെക്കാനുളള നിര്‍ദേശം അംഗീകരിച്ചു. ഇന്ത്യന്‍ സാംസ്‌കാരിക മന്ത്രാലയവുമായി ധാരണാപത്രം ഒപ്പുവെക്കാന്‍ സാംസ്‌കാരിക മന്ത്രിയെ ചുമതലപ്പെടുത്തി.
സൗദി അറേബ്യയെയും കുവൈത്തിനെയും റെയില്‍ ശൃംഖലയില്‍ പരസ്പരം ബന്ധിപ്പിക്കാന്‍ കുവൈത്ത് ഗവണ്‍മെന്റുമായി ചര്‍ച്ച നടത്തി കരാര്‍ ഒപ്പുവെക്കാന്‍ ഗതാഗത, ലോജിസ്റ്റിക് സര്‍വീസ് മന്ത്രിയെയും മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്.  

 

Latest News