കൈക്കൂലിക്കേസില്‍ പിടിയിലായ വില്ലേജ് ഓഫീസ് ജീവനക്കാരന്റെ വീട്ടില്‍ നിന്ന് 30 ലക്ഷം രൂപ കണ്ടെടുത്തു

പാലക്കാട് - കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിന്റെ വീട്ടില്‍ നിന്ന് 30 ലക്ഷം രൂപ കണ്ടെടുത്തു. പാലക്കയം വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറാണ് ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മണ്ണാര്‍ക്കാട് വെച്ച് വിജിലന്‍സിന്റെ പിടിയിലായത്.  ഇയാളുടെ വീട്ടില്‍ നിന്നാണ് പണം പിടിച്ചത്. വിജിലന്‍സ് മേധാവിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് പരിശോധന നടത്തിയത്. ഇയാള്‍ക്കെതിരെ വിജിലന്‍സ് ആസ്ഥാനത്ത് രഹസ്യ വിവരവും, പരാതിയും ലഭിച്ചിരുന്നു മഞ്ചേരി സ്വദേശിയുടെ പരാതിയിലായിരുന്നു സുരേഷ്‌കുമാറിനെ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയായിരുന്നു ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്.

 

Latest News