ശത്രുരാജ്യത്തിനുവേണ്ടി ചാരവൃത്തി; സൗദിയില്‍ ഭീകരന് വധശിക്ഷ നടപ്പാക്കി

ദമാം - ശത്രുരാജ്യത്തിനു വേണ്ടി ചാരവൃത്തി നടത്തുകയും നിയമ വിരുദ്ധമായി സൗദിയില്‍ നിന്ന് പുറത്തുപോവുകയും ശത്രുരാജ്യത്തെ സൈനിക പരിശീലന ക്യാമ്പില്‍ പങ്കെടുത്ത് ആയുധ, ബോംബ് പരിശീലനം നേടുകയും ചെയ്ത ഭീകരന് കിഴക്കന്‍ പ്രവിശ്യയില്‍ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ശത്രുരാജ്യത്തു നിന്ന് സൗദിയില്‍ തിരിച്ചെത്തി, തന്നെ ശത്രുരാജ്യത്തേക്ക് കടത്തിയവരെ കുറിച്ച വിവരങ്ങളും വിദേശത്തെ സൈനിക പരിശീലന ക്യാമ്പില്‍ തനിക്കൊപ്പം പങ്കെടുത്ത കൂട്ടാളികളെ കുറിച്ച വിവരങ്ങളും മറച്ചുവെക്കുകയും ആയുധം കൈവശം വെക്കുകയും രാജ്യത്ത് ഭീകരാക്രമണം നടത്താന്‍ ആയുധം കടത്തുകയും ചെയ്ത സൗദി പൗരന്‍ അഹ്മദ് ബിന്‍ അലി ബിന്‍ മഅ്തൂഖ് ആലുബദ്‌റിന് ആണ് വധശിക്ഷ നടപ്പാക്കിയത്.

 

Latest News