ബെംഗളുരുവില്‍ ബിരുദ വിദ്യാര്‍ത്ഥിയായ യുവാവ് മയക്കുമരുന്നുമായി മലപ്പുറത്ത് പിടിയില്‍

മലപ്പുറം - ബെംഗളുരുവില്‍ ബി എസ് സി ബിരുദ വിദ്യാര്‍ത്ഥിയായ യുവാവ്  മയക്കുമരുന്നുമായി മലപ്പുറത്ത് പിടിയില്‍. വാണിയമ്പലത്ത് വെച്ചാണ് എം ഡി എം എയുമായെത്തിയ പുല്ലങ്കോട് ചൂരപിലാന്‍ വീട്ടില്‍ മുഹമ്മദ് നിഹാല്‍ (23) പിടിയിലായത്. ഇയാളില്‍ നിന്ന് 26.2 ഗ്രാം എം ഡി എം എ പൊലീസ് കണ്ടെടുത്തു. വാണിയമ്പലം റെയില്‍വേ സ്റ്റേഷന് മുന്‍ വശത്തുള്ള റോഡില്‍ വെച്ചാണ് ഇയാള്‍ പിടിയിലാകുന്നത്. ബെംഗളുരുവില്‍ മൂന്നാം വര്‍ഷ ബി.എസ്.സി റേഡിയോളജി വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് നിഹാല്‍.

 

Latest News