Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നജീബ് കാന്തപുരത്തിന് അഭിമാനനിമിഷം; ഐ.എ.എസിലേക്ക് രണ്ടുപേർ ക്രിയയിൽനിന്ന്

പെരിന്തൽമണ്ണ- ഇന്ത്യൻ സിവിൽ സർവീസിലേക്ക് നജീബ് കാന്തപുരം എം.എൽ.എയുടെ കീഴിലുള്ള പെരിന്തൽമണ്ണ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദമിയിൽ (ക്രിയ)നിന്ന് രണ്ടു പേർ. അക്കാദമിയിൽ പഠിച്ച കാസർക്കോട് സ്വദേശി കാജൽ രാജുവും വയനാട് സ്വദേശി ഷറിൻ ശഹാനയുമാണ് ഐ.എ.എസ് നേടിയത്. നജീബ് കാന്തപുരം എം.എൽ.എ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഈ ദൗത്യത്തിൽ ഞങ്ങൾക്കൊപ്പം പങ്കു ചേർന്ന മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ, എല്ലാ തിരക്കുകളും മാറ്റി വെച്ച് ഞങ്ങൾക്കൊപ്പം നിന്ന ഐ.എ.എസ് ഉദ്യോഗസ്ഥരായ ജാഫർ മാലിക്, ഷാ ഫൈസൽ, അഞ്ജു കെ.എസ്, വിഗ്‌നേശ്വരി, എന്നിവർക്ക് പ്രത്യേക നന്ദിയെന്നും നജീബ് കാന്തപുരം പറഞ്ഞു.
 

Latest News