Sorry, you need to enable JavaScript to visit this website.

ഹൃദയാഘാതം; മലപ്പുറം പെരുവള്ളൂർ സ്വദേശി ജിസാനിൽ നിര്യാതനായി

ജിസാൻ- ജിസാനിലെ ആർദയിൽ ജോലി ചെയ്യുന്ന മലപ്പുറം ജില്ലയിലെ പെരുവള്ളൂർ ചുള്ളിയാലപ്പുറം സ്വദേശി പുളിക്കത്തയമ്പയിൽ മുഹമ്മദ് ബഷീർ ( 57 ) ഹൃദയാഘാതം മൂലം നിര്യാതനായി. മൊയ്തീൻകുട്ടി-ഖദീജ ദമ്പതികളുടെ മകനാണ്. മൃതദേഹം ജിസാൻ അൽ ആർദ ആശുപത്രി മോർച്ചറിയിലാണ്. നിയമ നടപടികൾ പൂർത്തിയാക്കി ഇവിടെ മറവ് ചെയ്യും. ഭാര്യ: മൈമൂന ചുള്ളിയാലപ്പുറായ, പെരുവള്ളൂർ.
മക്കൾ : സിറാജ്, നിസാം, സിയാദ്, ഖദീജ ഷംല, റിൻ ഷ.മറ്റു സഹോദർ അബ്ദുറഹ്മാൻ, റുഖിയ, ആരിഫ 
38 വർഷത്തോളമായി ജിസാനിൽ ജോലി ചെയ്യുകയാണ് ബഷീർ. സഹോദരന്മാരായ സലിം, മുജീബ് എന്നിവർ ജിസാനിലുണ്ട്. ജിദ്ദയിലുള്ള സഹോദരന്‍ നാസര്‍ ജിസാനിലേക്ക് വരുന്നുണ്ട്.

Latest News