സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു. മലയാളി വിദ്യാർഥിനിക്ക് ആറാം റാങ്ക്

ന്യൂദൽഹി- സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ആദ്യ നാലു റാങ്കുകളും പെൺകുട്ടികൾക്കാണ്. മലയാളിയായ ഗഹന നവ്യ ജെയിംസ് ആറാം റാങ്ക് നേടി. മലയാളി എസ് ഗൗതം രാജ് 63-ാം റാങ്കും സ്വന്തമാക്കി.
ഒന്നാം റാങ്ക് നേടിയത് ഇഷിത കിഷോറാണ്. ഗരിമ ലോഹ്യ രണ്ടാം റാങ്ക് നേടി. സ്മൃതി മിശ്ര, മയൂർ ഹസാരിക എന്നിവര്‍ മൂന്നും നാലും  റാങ്ക് നേടി. ഐ.എ.എസിലേക്ക് 180 പേർ ഉൾപ്പെടെ 933 പേർക്കാണ് ആകെ നിയമന ശുപാർശ.
 

Latest News