അരിക്കൊമ്പന്‍ പെരിയാര്‍ കടുവാസങ്കേതത്തില്‍  തിരിച്ചെത്തിയതായി  വനംവകുപ്പ് 

തൊടുപുഴ-മേഘമലയിലെ ഉള്‍ക്കാടുകളിലായിരുന്ന അരിക്കൊമ്പന്‍ പെരിയാര്‍ കടുവാസങ്കേതത്തില്‍ തിരികെയെത്തിയതായി വനംവകുപ്പ്. മുല്ലക്കുടിയിലാണ് ഇപ്പോഴുള്ളത്.പെരിയാര്‍ അതിര്‍ത്തിവിട്ട് മേഘമല റേഞ്ചിലേക്ക് കാട്ടാന കടക്കാത്തത് ഇരുസംസ്ഥാനത്തെയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസമാണ്. ആവശ്യത്തിന് തീറ്റ കിട്ടുന്നിടത്ത് എത്തിയതിനാലായിരിക്കാം കൊമ്പന്‍ ഇപ്പോള്‍ അധികംദൂരം സഞ്ചരിക്കാത്തതെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍.
കൊമ്പന്‍ കേരളത്തിലെ വനമേഖലയിലേക്ക് കടന്നെന്നറിഞ്ഞതോടെ മേഘമലയിലെ ജനവാസ മേഖലയിലുള്ളവരുടെ ആശങ്ക അകന്നിട്ടുണ്ട്. അരിക്കൊമ്പന്‍ എപ്പോള്‍ വേണമെങ്കിലും തിരികെ തമിഴ്‌നാട് വനാതിര്‍ത്തിയിലേക്ക് എത്താമെന്നതിനാല്‍ തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥരോട് തത്കാലം അവിടെത്തന്നെ തുടരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Latest News