Sorry, you need to enable JavaScript to visit this website.

കുട്ടികളുടെ അശ്ലീലചിത്രങ്ങൾ; ഐ. ടി വിദഗ്ധര്‍ ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം- കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നതിനെതിരെ സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷന്‍ പി-ഹണ്ടില്‍ ഐ. ടി വിദഗ്ധര്‍ ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍. വിവിധ സംഭവങ്ങളിലായി 133 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 212 ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.

449 കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ അഞ്ചുമുതല്‍ 16 വയസുവരെയുള്ള കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ശേഖരിച്ച ഹാര്‍ഡ് ഡിസ്‌കുകള്‍ ഉള്‍പ്പെടെയാണ് പോലീസ് പിടികൂടിയത്. പിടിയിലായവര്‍ക്ക് കുട്ടിക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന സൂചനയാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.

Latest News