ധ്യാനത്തിന് പോയി മടങ്ങി വന്ന യുവതിയെ ആളൊഴിഞ്ഞ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി - ധ്യാനം കഴിഞ്ഞ് മടങ്ങി വന്ന യുവതിയുടെ മൃതദേഹം ആളൊഴിഞ്ഞ വീട്ടില്‍ കണ്ടെത്തി. ഇടുക്കി പൂപ്പാറ സ്വദേശി മുരുകേശ്വരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് മുരുകേശ്വരിയെ കാണാതായത്. പൂപ്പാറ പടിഞ്ഞാറേകുടി പോള്‍രാജിന്റെ ഭാര്യയാണ് മുരുകേശ്വരി. ധ്യാനത്തിനു പോയി മടങ്ങി വന്ന ഇവരെ കാണാതാവുകയായിരുന്നു. വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരിന്നു.  ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ കൊലപാതകമാണെന്ന് ഇവരുടെ ബന്ധുക്കളുടെ ആരോപണം. ശാന്തന്‍പാറ പോലീസ് അന്വേഷണം ആരംഭിച്ചു.

 

Latest News