Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രസംഗത്തിനിടെ മൈക്ക് കേടായത് ഒന്നല്ല മൂന്നുവട്ടം; മൈക്ക് കയ്യിൽ കൊടുത്തെങ്കിലും വാങ്ങാതെ മുഖ്യമന്ത്രി

കോട്ടയം - മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ മൈക്ക് കേടായത് ഒന്നല്ല മൂന്നുവട്ടം. കോട്ടയം നാഗമ്പാടത്ത് ജില്ലാ ആസൂത്രണ സമിതി കെട്ടിടോദ്ഘാടന ചടങ്ങിലായിരുന്നു മൈക്ക് തകരാറിനെ തുടർന്ന് പ്രസംഗം തടസ്സപ്പെട്ടത്.

 മൈക്കിന്റെ കണക്ഷൻ വയറിൽ നിന്നുള്ള തകരാർ കാരണം ചെറിയ ചെറിയ ശബ്ദമുണ്ടായി മൈക്ക് പെട്ടെന്ന് കേടാവുകയായിരുന്നു. ഉടനെ വേദിയിലുണ്ടായിരുന്ന മന്ത്രി വി.എൻ വാസവനും സ്റ്റേജിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ അടുത്തെത്തി. ഉദ്യോഗസ്ഥൻ മറ്റു രണ്ടു മൈക്കുകൾ കൊണ്ടുവന്നെങ്കിലും അതും ശരിയായില്ല. തുടർന്ന് മൂന്നാമത്തെ മൈക്ക് സ്റ്റാൻഡിൽ ഉറപ്പിക്കുന്നതിനു പകരം മുഖ്യമന്ത്രിയുടെ കയ്യിൽ കൊടുത്തെങ്കിലും അദ്ദേഹം സ്റ്റാൻഡിൽ ഉറപ്പിക്കാൻ ആംഗ്യം കാണിക്കുകയായിരുന്നു. അപ്പോഴെല്ലാം ഒട്ടും ക്ഷോഭഭാവങ്ങൾ കാണിക്കാതെ ചെറു പുഞ്ചിരിയോടെ എല്ലാം വീക്ഷിക്കുകയായിരുന്നു മുഖ്യമന്ത്രി.

ശേഷം മൈക്ക് സ്റ്റാൻഡിൽ ഉറപ്പിച്ച ശേഷം മുഖ്യമന്ത്രി പ്രസംഗം തുടരുകയായിരുന്നു. എന്നാൽ, സംസാരത്തിൽ മൈക്ക് കേടായതിനെ പറ്റി  ഒന്നും പറയാതിരിക്കാൻ മുഖ്യമന്ത്രി ശ്രദ്ധിച്ചു. പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴും എല്ലാവരും മുഖ്യമന്ത്രിയുടെ മുഖഭാവങ്ങളാണ് ശ്രദ്ധിച്ചത്. എന്നാൽ പരസ്യമായി നീരസങ്ങളൊന്നും പ്രകടിപ്പിക്കാതെ മുഖ്യമന്ത്രി  അടുത്ത പരിപാടിക്കു തിരിച്ചു. മൈക്ക് കേടായതും മുഖ്യമന്ത്രിയുടെ അതോടുള്ള സമീപനവും പരിപാടി നടന്ന മൈതാനിയിൽ വൻ ചർച്ചകൾക്കാണ് തിരികൊളുത്തിയത്.

Latest News