കാട്ടുപോത്ത് വളരെ ഫ്രണ്ട്‌ലിയായിട്ടാണ് ഇടപെടാറുള്ളതെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍


തിരുവനന്തപുരം - ജനങ്ങളോട് കാട്ടുപോത്ത് ഫ്രണ്ട്‌ലിയായാണ്  ഇടപെടാറുള്ളതെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍. കാട്ടുപോത്ത് സാധാരണ ജനങ്ങളെ അക്രമിക്കാറില്ല. ജനങ്ങളോട് ഫ്രണ്ട്‌ലി ആയിട്ടാണ് പോത്ത് ഇടപെടാറുള്ളത്. മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം കേന്ദ്ര നിയമത്തില്‍ ഭേദഗതിക്ക് ആവശ്യപ്പെടും. നിയമ സാധുതകള്‍ പരിശോധിക്കും. ജനങ്ങള്‍ക്കുണ്ടായ പ്രയാസങ്ങളില്‍ സര്‍ക്കാരിന് അതിയായ ഉത്കണ്ഠയുണ്ട്. സാധാരണ നിലയില്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തു. സര്‍ക്കാരുമായി സഹകരിക്കണമെന്നും ജനജാഗ്രത സമിതികള്‍ ശക്തിപ്പെടുത്തുമെന്നും വനം മന്ത്രി പറഞ്ഞു.

 

Latest News