വാറങ്കല്‍- തന്നെ ചതിച്ച കാമുകിക്ക് മരണം കൊണ്ട് കാമുകന്റെ മറുപടി. കാമുകിയും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിക്കുകയും ചതിക്കുകയും ചെയ്ത മനോവേദനയില്‍ കാമുകിയുടെ ജന്മദിനത്തില്‍ സെല്‍ഫിയെടുത്ത ശേഷമാണ് 21 കാരന്‍ ആത്മഹത്യ ചെയ്തത്. ഞായറാഴ്ച ഹനംകൊണ്ട ജില്ലയിലാണ് സംഭവം. യുവാവ് പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
മുല്‍ക്കനൂര്‍ ഗ്രാമവാസിയായ മന്ദ സായ് (21) എന്ന യുവാവ് ഹനംകൊണ്ട സ്വദേശിനിയായ യുവതിയുമായി മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു. കുറച്ച് ദിവസം മുമ്പ് അവള്‍ സുഹൃത്തുക്കളിലൊരാളായ വിഷ്ണു വര്‍ദ്ധനെ പരിചയപ്പെടുത്തുകയും സായിയോട് അവളില്‍നിന്ന് അകന്നു നില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് വീഡിയോ പറയുന്നത്. മെയ് 17 ന് യുവതി വിഷ്ണു വര്‍ധന്‍ താമസിക്കുന്ന ജുലൈവാഡ കോളനിയിലേക്ക് വിളിച്ചുവരുത്തി മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
സുബേദാരി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയപ്പോള്‍ പോലീസ് നടപടിയെടുക്കാതെ കൗണ്‍സിലിംഗ് നടത്തി വീട്ടിലേക്ക് തിരിച്ചയച്ചു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത തന്നെ ഒറ്റിക്കൊടുത്ത് പീഡിപ്പിക്കാന്‍ തുടങ്ങി. കഴിഞ്ഞ നാല് മാസമായി സുഹൃത്തുമായി ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നുവെന്ന് സായി പറഞ്ഞു. പീഡനം സഹിക്കവയ്യാതെ, അവളുടെ ജന്മദിനമായ മെയ് 21 ന് അയാള്‍ കടുംകൈക്ക് മുതിര്‍ന്നു. അവളുടെ എല്ലാ ജന്മദിനത്തിലും എന്റെ മരണം അവള്‍ ഓര്‍ക്കണം- സായി പറഞ്ഞു.
സായിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ മുളക്കനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.






