ഹജ,് ഉംറ സേവന മേഖലയിലെ ഒന്നര പതിറ്റാണ്ടിന്റെ പരിചയ സമ്പത്തുമായി മൂൺ വോയേജ് ടൂർസ് ആൻഡ് ട്രാവൽസ് പുതിയ ഓഫീസ് കാലിക്കറ്റ് സി.ഡി ടവറിൽ പ്രവർത്തനമാരംഭിച്ചു. പ്രമുഖ വ്യവസായി ഷെറിൻ അബ്ദുല്ല ഉദ്ഘാടനം നിർവഹിച്ചു. ടിക്കറ്റിങ്, വിവിധ രാജ്യങ്ങളിലേക്കുള്ള വിസ സേവനങ്ങൾ, വിനോദ സഞ്ചാര പാക്കേജുകൾ, ഉംറ പാക്കേജ് തുടങ്ങിയവയാണ് പ്രവർത്തന മേഖല. ഇന്ത്യൻ അലോപ്പതിയിലെയും ആയുർവേദത്തിലെയും പ്രതിഭ സമ്പന്നരായ വിദഗ്ധരുടെ സേവനം ആഫ്രിക്കൻ അറബ് നാടുകളിൽ നിന്നുള്ളവർക്ക് കൂടി ലഭ്യമാക്കുന്ന പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അതിനായി കെനിയ കേന്ദ്രമാക്കി പുതിയ ഓഫീസ് തുറക്കുമെന്നും ഡയറക്ടർ അബ്ദുൽ നാസർ മേലാറ്റൂർ അറിയിച്ചു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, മുല്ലക്കോയ തങ്ങൾ, എം.എം. അക്ബർ എന്നിവരും മറ്റു പല പ്രമുഖരും ആശംസകൾ നേർന്നു. മിതമായ നിരക്കിൽ മെച്ചമായ സേവനം നൽകുക എന്നതാണ് മൂൺ ട്രാവൽസിന്റെ ലക്ഷ്യമെന്ന് ഡയരക്ടർ സി.പി. കോയ വ്യക്തമാക്കി. ഹജ്, ഉംറ സേവനങ്ങളും വിവധ രാജ്യങ്ങളിലേക്കും ലക്ഷദ്വീപിലേക്കും മികച്ച സേവനം നൽകാൻ പ്രതിജ്ഞാബദ്ധരുമാണെന്ന് മൂൺ ട്രാവൽസ് ഡയരക്ടർമാർ പറഞ്ഞു. ട്രാവൽസിന്റെ മീഡിയ പ്രസന്റേഷൻ ഉദ്ഘാടനം മുജീബ്‌റഹ്മാൻ (മീഡിയ വൺ) നിർവഹിച്ചു. ചടങ്ങിനെത്തിയവർക്ക് ഓപറേഷൻ മാനേജർ റഹ്മത്തുല്ല പി.പി നന്ദി പറഞ്ഞു.